അഞ്ചംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; പരാതി പോലീസ് ഒത്തുതീര്‍പ്പാക്കിയെന്ന് വ്യക്തമായി, എ ഡി ജി പി അന്വേഷിക്കും

വീട് സഹിതം നഷ്‌ടപ്പെട്ട് കടക്കെണിയിലായപ്പോഴാണ് മനോഹരന്‍ ആശാരിയും കുടുംബവും ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരെ ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും വീടും ഭൂമിയും എഴുതി വാങ്ങിയ പേട്ടയിലെ രാജന്‍ ബാബുവിനെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇതിനൊപ്പമാണ് കഴിഞ്ഞ മാര്‍ച്ചില്‍ മനോഹരന്‍ ആശാരി പോലീസിനു നല്‍കിയ പരാതിയുടെ വിവരവും പുറത്തു വരുന്നത്.
എന്നാല്‍ ഈ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇരുകക്ഷികളെയും വിളിച്ചുവരുത്തിയപ്പോള്‍ 2014 ഡിസംബര്‍ വരെ താമസിക്കാന്‍ മനോഹരന്‍ ആശാരിക്ക് അവകാശം നല്‍കിയാണ് 2012ല്‍ ഭൂമി റജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്ന് വ്യക്തമായി. ഇതുപ്രകാരം ഒത്തുതീര്‍പ്പ് കരാറുണ്ടാക്കി അന്ന് പോലീസ് പ്രശ്‌നം തീര്‍പ്പാക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മണ്ണന്തല പൊലീസ് സ്‌റ്റേഷനില്‍ പരിശോധന നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം പഴയ പരാതി കണ്‌ടത്തെിയത്. ഇതോടെ ബ്ലെഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ പോലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.
പോലീസിന് ഈ സംഭവത്തിലുണ്‌ടായ വീഴ്‌ചയെ കുറിച്ച് എഡിജിപി കെ.പത്മകുമാര്‍ അന്വേഷണം നടത്തും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
https://www.facebook.com/Malayalivartha