സുധീരനാണ് താരം!

ദേശീയതലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തില്‍ പാര്‍ട്ടിയുടെ അസ്ഥിവാരം ഉറപ്പിക്കാന്‍ സഹായിച്ചത് വി എം സുധീരന്‍ . സോളാര്‍ പ്രശ്‌നത്തില്‍ ആടിയുലഞ്ഞ യു ഡി എഫ് സര്‍ക്കാരിനെ മോശം ഇമേജില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയതും സുധീരന്‍ . നിലവാരമില്ലാത്ത ബാറുകള്‍ അടച്ചു പൂട്ടണമെന്ന സുധീരന്റെ പിടിവാശി യു ഡി എഫിന്റെ വിജയത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്. യു ഡി എഫ് മികച്ച വിജയം നേടുമെന്ന് അവസാനം വരെ പ്രതീക്ഷിച്ചതും സുധീരന്‍ തന്നെ. ഉമ്മന്‍ചാണ്ടി പോലും ഇത് പ്രതീക്ഷിച്ചില്ല. സീറ്റ് കുറഞ്ഞാല്‍ രാജി നല്‍കി ജഗതിയിലെ പുതുപ്പള്ളി വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങിയിരുന്നു ഉമ്മന്‍ചാണ്ടി.
സുധീരന്റെ വിജയം കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി സമ്മതിക്കുന്നുണ്ട്. കെ പി സി സി ഓഫീസില്‍ ആവേശം അണപൊട്ടിയപ്പോഴും അതിരുവിടാത്ത ആവേശവുമായി സുധീരന്‍ കാത്തിരുന്നു. തന്റെ പാര്‍ട്ടി കേരളത്തില്‍ പരാജയപ്പെട്ടാല്‍ താന്‍ തന്നെയാണ് ഉത്തരവാദിയെന്ന് സുധീരന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ സുധീരനെപ്പോലും അമ്പരിച്ചിച്ചു കളഞ്ഞു 12 സീറ്റിലെ വിജയം.
ഉമ്മന്‍ചാണ്ടിയുടെ ജനകീയതയ്‌ക്ക് പകരം വയ്‌ക്കാന്‍ മറ്റൊന്നുമില്ലെന്ന സന്ദേശവും യു ഡി എഫിന്റെ വിജയം എടുത്തു കാണിക്കുന്നു. ശശിതരൂരിന് പകരം മറ്റാരെങ്കിലുമായിരുന്നെങ്കില്‍ തിരുവനന്തപുരത്തെ ഭൂരിപക്ഷം ലക്ഷം കടക്കാമായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് കേരളത്തില്‍ യു ഡി എഫ് വിജയിച്ചു കയറിയപ്പോള്‍ നിരാശനായത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. യു ഡി എഫ് വിജയം തകര്‍ത്തത് രമേശിന്റെ മുഖ്യമന്ത്രി സ്ഥാനമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു ഡി എഫ് തോല്‍ക്കുകയാണെങ്കില്‍ രമേശിന് മുഖ്യമന്ത്രിയാകാമായിരുന്നു. കെ പി സി സി പ്രസിഡന്റായി തുടര്‍ന്നിരുന്നെങ്കില്‍ യു ഡി എഫ് വിജയം തന്റെ നേട്ടമായി രമേശിന് വ്യാഖ്യാനിക്കാമായിരുന്നു.
കേരളകോണ്‍ഗ്രസ് നേതാവ് കെ എം മാണിക്ക് തന്റെ തട്ടകം എക്കാലവും ഉറച്ചതാണെന്ന് തെളിയിക്കാനായി. കോട്ടയം പാര്‍ലമെന്റില്‍ ജോസ് കെ മാണി കഴിഞ്ഞ തവണ നേടിയത് 75000 വോട്ടിന്റെ ഭൂരിപക്ഷമാണെങ്കില്‍ ഇത്തവണ അത് ഒന്നേകാല്‍ ലക്ഷത്തിലേക്ക് കടന്നു. ഇ അഹമ്മദിന്റെ റെക്കോഡ് വിജയവും ഇ ടി മുഹമ്മദ് ബഷീറിന്റെ കുറഞ്ഞ ഭൂരിപക്ഷവും യു ഡി എഫില്‍ ചര്‍ച്ചയാകും. മുഹമ്മദ് ബഷീറിനെ കോണ്‍ഗ്രസുകാര്‍ കാലുവാരിയെന്ന ആക്ഷേപം ഇതിനകം തന്നെ ശക്തമാണ്.
ഉമ്മന്‍ചാണ്ടി ഭരണത്തിലും സുധീരന്‍ പാര്‍ട്ടിയിലും വരുമെന്ന് ഉറപ്പായി. സുധീരന്റെ കൈയ്യില്‍ പാര്‍ട്ടിയുടെ പിടിമുറുകുമെന്നും ഉറപ്പായി. സുധീരന്റെ തീരുമാനങ്ങള്‍ ഇനി ഉമ്മന്‍ചാണ്ടിക്ക് തള്ളാനാകില്ല. നെല്‍വയല്‍ നിയമഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് ചെവി കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനാകും. ഫലത്തില്‍ ഭരണവും പാര്‍ട്ടിയും രണ്ടുവഴിക്ക് നീങ്ങുമെന്ന് ഉറപ്പായി.
അതേസമയം പത്തനംതിട്ടയിലെ ആന്റോ ആന്റണിയുടെ ഉജ്ജ്വല വിജയം പി സി ജോര്‍ജിനെ ധര്‍മ്മ സങ്കടത്തിലാക്കും. ഇടുക്കിയില്‍ ജോയ്‌സ് ജോര്‌ജ് വിജയിച്ചത് പി ജെ ജോസഫിനേയും പ്രതിസന്ധിയിലാക്കും. പി സി ജോര്‍ജിനും പി ജെ ജോസഫിനുമെതിരെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha