തരൂരിന് പണി കൊടുക്കുമെന്ന് ബിജെപി; ബൈ ഇലക്ഷന്‍ വേണ്ടി വരും?

ഒ. രാജഗോപാലിനെ തോല്‍പ്പിച്ച ശശി തരൂരിന് അധികം വൈകാതെ പണി കിട്ടുമെന്ന് ഉറപ്പായി. തരൂര്‍ ആഹ്ലാദിക്കരുതെന്നും കാണാന്‍ പോകുന്ന പൂരം ഇപ്പോള്‍ പറയുന്നില്ലെന്നും ബിജെപി നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. തിരുവനന്തപുരം ലോകസഭാ മണ്‌ഡലത്തിലെ 75% ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 13,000 വോട്ടിന്റെ ലീഡിലെത്തിയ ഒ. രാജഗോപാലിനെ മുസ്ലീം പ്രാതിനിത്യ പ്രദേശമായ കടലോര മേഖലയാണ് പറ്റിച്ചത്. ഇവിടെ വന്‍തോതില്‍ പണമിറക്കിയതാണ് ശശി തരൂര്‍ ജയിച്ചതെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
തിരുവനന്തപുരത്ത് ഒരു ബൈ ഇലക്ഷന്‍ വേണ്ടിവരുമെന്നും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ പറയുന്നു. സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തില്‍ സത്യം പുറത്തു കൊണ്ടുവരുമെന്നും അപ്പോള്‍ ശശി തരൂരിന് മറുപടി പറയേണ്ടി വരുമെന്നാണ് ബിജെപി സൂചിപ്പിക്കുന്നത്. ശശി തരൂരിനെതിരെ വരാന്‍ പോകുന്ന നടപടിയെ കുറിച്ച് വ്യക്തമാക്കിയില്ലെങ്കിലും സുനന്ദയുടെ മരണം അന്വേഷിക്കുമെന്നു തന്നെയാണ് ബിജെപിയുടെ നിലപാട്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ സിബിഐ അന്വേഷണം വേണമെന്ന പ്രചരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം മുതല്‍ ബിജെപി ഉയര്‍ത്തിയിരുന്നു. നരേന്ദ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ കേന്ദ്ര സര്‍ക്കാരിന് കീഴിയുള്ള ഡല്‍ഹി പോലീസ് അന്വേഷണം പുനരാരംഭിക്കും എന്നാണ് അറിയുന്നത്.
ശശി തരൂരിനെതിരെ ശക്തമായി നീങ്ങാനാണ് ബിജെപിയുടെ തീരുമാനം. നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ താമര വിരിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒ. രാജഗോപാല്‍ മുന്നിലെത്തിയപ്പോള്‍ പ്രതീക്ഷ വര്‍ധിച്ചു. വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മാറിയത്.
സുനന്ദയുടെ മരണത്തിനൊപ്പം ഐപിഎല്‍ ഇടപാടിലുള്ള തരൂരിന്റെ പങ്കും ബിജെപി അന്വേഷിക്കാനിടയുണ്ട്. കേന്ദ്ര മന്ത്രിയായിരിക്കെ തരൂര്‍ നരേന്ദ്ര മോഡിയുമായി നേരിട്ട് കൊമ്പുകോര്‍ത്തിരുന്നു. തരൂരിന് മോഡി ചുട്ട മറുപടിയും നല്‍കിയിരുന്നു. തരൂരിന്റെ ദാമ്പത്യത്തെ പരിഹസിക്കാനും മോഡി മറന്നില്ല. തരൂര്‍ ഗുജറാത്തിലെത്തി മോഡിക്കെതിരെ പ്രചാരണവും നടത്തിയിരുന്നു. ഏതായാലും തരൂര്‍ ദേശീയ രാഷ്‌ട്രീയത്തില്‍ വീണ്ടുമെത്തും. അത് ക്രിമിനല്‍ നടപടികളികളിലൂടെയാകുമെന്നാണ് ബിജെപിയുടെ ഭീഷണി. സുബ്രഹ്മണ്യ സ്വാമിയായിരിക്കും തരൂരിനെതിരെയുള്ള തെളിവുകള്‍ ബിജെപിക്ക് നല്‍കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha