ഉള്ളവയ്‌ക്കും നിലവാരമില്ല, നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടെന്ന് നികുതി വകുപ്പ് സെക്രട്ടറിയുടെ കത്ത്

ബാര്‍ വിഷയത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കെ സുധീരന്റെ നിലപാടുകള്‍ ശരിവെച്ച് നികുതി വകുപ്പ് സെക്രട്ടറി. സംസ്ഥാനത്ത് അടച്ചുപൂട്ടിയ നിലവാരമില്ലാത്ത418 ബാറുകള്‍ തുറക്കേണ്ടെന്ന് നികുതി വകുപ്പ് സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കി. നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുളിലും നിലവാരമില്ലാത്തവ ഉണ്ട്. അത് കണ്ടെത്തുന്നതിന് വേണ്ടി പരിശോധന നടത്തണം. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിശോധിക്കും.
316 ബാറുകളാണ് നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. ഈ ബാറുകളില്‍ ജില്ലാ കളക്‌ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കണം. കൃത്യമായ ഇടവേളകളില്‍ ബാറുകളില്‍ പരിശോധന നടത്തുന്നതിന് സമിതി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha