ശശി തരൂരിനെ ജയിപ്പിച്ചതും രാജഗോപാലിന് വോട്ട് നല്‍കിയതും സി.പി.എം

ഏറെ വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിനെ വിജയിപ്പിച്ചതും രാജഗോപാലിന് ഭൂരിപക്ഷം നല്‍കിയതും സി.പി.എം. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം നിയമസഭാ മണ്ഡലങ്ങളില്‍ രാജഗോപാലിന് വ്യക്തമായ ലീഡ് ലഭിച്ചിട്ടും തോറ്റു പോയതിന്റെ രഹസ്യം അതാണ്. വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ സി.പി.എം ട്രെന്‍ഡ് മനസിലാക്കി. ഉച്ചയായപ്പോഴേക്കും രാജഗോപാലിന്റെ നില പ്രതീക്ഷച്ചതിലും അപ്പുറമായപ്പോള്‍ ഉച്ചതിരിഞ്ഞ് ശശി തരൂരിന് വോട്ട് മറിക്കാന്‍ തീരുമാനിച്ചു. ഇതിനായി പല പ്രവര്‍ത്തകരോടും രാവിലെ വോട്ട് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഇത് അനുസരിച്ച് പാറശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ തരൂരിന് വോട്ട് ചെയ്തു. എന്നാല്‍ ബാക്കി നാല് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടി നിര്‍ദ്ദേശം ചെവിക്കൊണ്ടില്ല. ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അവര്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. മാത്രമല്ല, ശശി തരൂരിന് സുനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തു. അതുകൊണ്ട് രാജഗോപാല്‍ ജയിക്കട്ടെ എന്ന നിലപാടിലായിരുന്നു അവര്‍. എന്നാല്‍ നരേന്ദ്രമോഡിയ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ തരൂരിന് വോട്ട് ചെയ്തു. പ്രത്യേകിച്ച് തിരദേശമേഖലയില്‍. അതും തരൂരിന് തുണയായി.
നരേന്ദ്രമോഡി അധികാരത്തില്‍ വരുമെന്ന് സി.പി.എമ്മിന് ഉറപ്പുണ്ടായിരുന്നു. രാജഗോപാല്‍ ജയിച്ചാല്‍ കേന്ദ്രക്യാബിനറ്റ് മന്ത്രിയാകും. അങ്ങനെ തിരുവനന്തപുരത്തും സംസ്ഥാനത്തും കുറെ വികസനങ്ങള്‍ വരും. അത് ബി.ജെയപിയുടെ ഭാവി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് കണ്ടാണ് സി.പി.എം വോട്ടുകള്‍ മറിച്ചത്. ബെന്നറ്റ് മൂന്നാം സ്ഥാനത്തേക്ക് പോയത് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലെ കണക്കെടുപ്പുകളില്‍ നിന്നത് വ്യക്തമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha