തലസ്ഥാനത്ത് പിടിയാലായ മാവോയിസ്റ്റുകളെ ആന്ധ്രാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി

ആന്ധ്രപ്രദേശില്‍ കൊലപാതകം നടത്തിയ ശേഷം തിരുവനന്തപുരത്ത് ഒളിവില്‍ കഴിയാനെത്തിയ മാവോയിസ്‌റ്റ് സംഘത്തെ കേരള പോലീസ് ആന്ധ്രപ്രദേശ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. തിരുവനന്തപുരം എ ആര്‍.ക്യാമ്പില്‍ നിന്നുള്ള സായുധരായ പതിനാറംഗ പോലീസ് സംഘമാണ് ആറ് മാവോയിസ്റ്റുകളെയും കൊണ്ട് യാത്ര തിരിച്ചത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹനന്റെ നേതൃത്വത്തിലുള്ള എ.ആര്‍.ക്യാമ്പ് പോലീസിനെ കൂടാതെ ആന്ധ്രപ്രദേശ് പോലീസും ഇവരോടൊപ്പം അനുഗമിക്കുന്നുണ്ട്. ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവായ നയിമുദ്ദീന്റെ കൂട്ടാളികളായ സുരേഷ് മാജി, രമേഷ്, എല്ലേഷ്, രവി, സോമയ്യ, കുമാരസ്വാമി എന്നിവരാണ് സിറ്റി പോലീസിന്റെ പിടിയിലായത്. ആന്ധ്രപ്രദേശിലെ നല്‍ഗുണ്ട ജില്ലാ കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് മാവോയിസ്റ്റുകളെ നല്‍ഗുണ്ട കോടതിയില്‍ കൊണ്ടു പോകുന്നത്. നാളെ വൈകുന്നേരത്തോടെ നല്‍ഗുണ്ട കോടതിയില്‍ പ്രതികളെ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ തിരികെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കും.
ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചെന്ന കേസില്‍ മാവോയിസ്റ്റുകള്‍ക്കെതിരേ തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് പ്രതികളെ അടുത്ത മാസം നാലു വരെ തിരുവനന്തപുരം കോടതി റിമാന്‍ഡ് ചെയ്‌തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha