Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി ; പാര്‍ലമെന്റ് 6 മാസത്തിനകം നിയമം പാസാക്കണം; അല്ലെങ്കില്‍ വിലക്ക്; അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ദൂരവ്യാപക ഫലങ്ങളുണ്ടാക്കും

22 AUGUST 2017 11:28 AM IST
മലയാളി വാര്‍ത്ത

മുസ്ലിം സമൂഹത്തിനുള്ളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ജെ എസ് കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷയത്തില്‍ നിലപാടു വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് നിരീക്ഷിച്ച കോടതി, മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം നിലവില്‍ വരുന്നതുവരെ ആറുമാസത്തേയ്ക്ക് മുത്തലാഖിന് വിലക്ക് ഏര്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു വിധി.

അതേസമയം, മുത്തലാഖ് നിയമവിരുദ്ധമാണെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, ലളിത് എന്നിവര്‍ അഭിപ്രായപ്പെട്ടു.

മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്‌ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്.

കോടതി വിധിയില്‍നിന്ന്

ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങള്‍ മുത്തലാഖ് ലംഘിക്കുന്നില്ല.

മുത്തലാഖ് ആയിരം വര്‍ഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണ്. 

മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്.

മുസ്‌ലിം വ്യക്തിനിയമം മനസ്സിലാക്കിവേണം നിയമനിര്‍മാണം നടത്തേണ്ടത്.

മുസ്ലിം വ്യക്തി നിയമത്തിലെ വിവാഹവും തലാഖും പരിശോധിക്കവെ സ്ത്രീ വെറും വിനിമയ ചരക്കാണോ എന്ന് പരമോന്നത കോടതി 2015 ഒക്ടോബര്‍ 16ന് ചോദിച്ചിരുന്നു. അസാധാരണമായ പൊതുതാത്പര്യ ഹര്‍ജിയിലൂടെ കോടതി സ്വയമേവ കേസെടുക്കുകയായിരുന്നു. ഏകപക്ഷീയമായ വിവാഹമോചനം ബഹുഭാര്യാത്വം, നിക്കാഹ് ഹലാല (തലാഖ് ചെയ്യപ്പെട്ട സ്ത്രീ ആദ്യഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാനായി മറ്റൊരാളെ നിക്കാഹ് ചെയ്ത് ഒഴിയുന്ന രീതി) എന്നിവ ഈ ഹര്‍ജിയില്‍ പരിഗണനാവിഷയമായെങ്കിലും പിന്നീട് മുത്തലാഖ് മാത്രം പരിഗണനാവിഷയമായി കോടതി നിജപ്പെടുത്തി.

കോടതി വിചാരണയില്‍ നിരവധി മുസ്ലിം വനിതകളും സംഘടനകളും കക്ഷി ചേര്‍ന്നു. സെന്‍സസ് പ്രകാരം രാജ്യത്തെ എട്ട് ശതമാനമുള്ള മുസ്ലിം സ്ത്രീകള്‍ക്ക് മറ്റ് കൃസ്ത്യന്‍ഹിന്ദു ഭാര്യമാരെപ്പോലെ തുല്യ ജീവിത അവകാശം മുത്തലാഖ്മൂലം നിഷേധിക്കപ്പെടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പറഞ്ഞു. വിധി പറയാന്‍ കേസ് മാറ്റിവെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള തലാഖുകള്‍ക്കെതിരെ ഭര്‍ത്താക്കന്മാരെ ഉപദേശിക്കുന്ന പരസ്യ നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ഖാസിമാര്‍ക്കും നല്‍കാമെന്ന് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് കോടതി മുമ്പാകെ സത്യവാങ്മൂലത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. അത് ലംഘിക്കുന്ന പുരുഷന്മാരെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നും ലോ ബോര്‍ഡ് അറിയിച്ചിരുന്നു.

മുത്തലാഖിനെക്കുറിച്ചു സ്ത്രീയുടെ അഭിപ്രായം കൂടി വിവാഹ ഉടമ്പടിയില്‍ ഉള്‍പ്പെടുത്താമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ മാത്രമേ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്താവൂ എന്നു വിവാഹ ഉടമ്പടി സമയത്തു പുരുഷന്മാരെ ഉപദേശിക്കാന്‍ പണ്ഡിതര്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം ആരാധനയ്ക്കും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യത്തിനു കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍? മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനാ സാധുതയുണ്ടോ? തുല്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങളില്‍ സുപ്രീംകോടതി ഇന്നു തീര്‍പ്പു കല്‍പ്പിക്കും. ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമായിരിക്കും വിധി. മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ പോലെ മുത്തലാഖും എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ നിരീക്ഷണം.

സൃഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്നായിരുന്നു സൈറ ബാനുവിന്റെ അഭിഭാഷകന്റെ വാദം. മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നുമുള്ള നിര്‍ദ്ദേശം പാസാക്കിയിരുന്നതായും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. മൂന്നുകോടി മുസ്ലിം സ്ത്രീകള്‍ മുത്തലാഖിനെ അനുകൂലിച്ചു ഭീമഹര്‍ജി തയാറാക്കിയിരുന്നു. ബാഹ്യ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ഒന്നു രണ്ടുവര്‍ഷത്തിനകം മുത്തലാഖ് നിര്‍ത്തലാക്കുമെന്നുമായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം.

സയ്‌റാ ബാനു ഇസ്‌റത് ജഹാന്‍, ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ എന്നിവരാണ് പരാതിക്കാര്‍ കപില്‍ സിബലാണ് എതിര്‍വിഭാഗമായ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി വാദിച്ചത്.. മതപരമായ വിശ്വാസങ്ങളുടെ കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നും ഇത് വിശ്വാസത്തിന്റെ കാര്യമാണെന്നുമാണ് അദ്ദേഹമുന്നയിച്ചിരുന്ന വാദം. 15 വര്‍ഷത്തെ വിവാഹ ബന്ധം മുത്തലാഖിലൂടെ വേര്‍പ്പെടുത്തപ്പെട്ട സൈറാബാനു , കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ രഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇഷ്‌റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണ് മുത്തലാഖ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബഹു ഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നിരുന്നു. മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവര്‍ എതിരെയും ഹര്‍ജി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends