മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷം രൂപയായി നിജപ്പെടുത്തി ഹൈക്കോടതി

സംസ്ഥാനത്തെ സാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷം രൂപയായി നിജപ്പെടുത്തിയ ഹൈക്കോടതി ആറ് ലക്ഷത്തിന്റെ ബോണ്ടോ, ബാങ്ക് ഗ്യാരണ്ടിയോ വേണമെന്നും നിര്‍ദേശം നല്‍കി.
ഈ മാസം 30-ന് പ്രവേശനം പൂര്‍ത്തിയാക്കണമെന്നും 25-നുള്ളില്‍ ഒഴിവുള്ള സീറ്റുകളുടെ എണ്ണം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. 24-നും 26-നും ഇടയില്‍ കൗണ്‍സലിംഗ് നടത്തിയത്തിന് ശേഷം 27-ന് അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 30, 31 തീയതികളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ സ്‌പോട് അഡ്മിഷന്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. മെഡിക്കല്‍ പ്രവേശനം അവതാളത്തിലായ സാഹചര്യത്തിലാണ് പുതിയ വിധിയുമായി ഹൈക്കോടതിയുടെ ഇടപെടല്‍.
സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനുമെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ലളിതമായി തീര്‍ക്കാമായിരുന്ന പ്രശ്‌നത്തെ സര്‍ക്കാരിന്റേയും മാനേജ്‌മെന്റുകളുടേയും കടുംപിടുത്തം സങ്കീര്‍ണമാക്കിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ഭാവി നോക്കാതെയാണ് സര്‍ക്കാരും മാനേജ്‌മെന്റുകളും കൊമ്പ് കോര്‍ക്കുന്നതെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha
























