സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷയെ സംശയിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷയെ സംശയിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി രംഗത്ത്. കമ്മീഷന്‍ അംഗങ്ങളാകാന്‍ അപേക്ഷ സ്വീകരിക്കാനുള്ള തിയതി നീട്ടാന്‍ നീട്ടി നല്‍കിയ കത്ത് പുറത്തായതും വിഷയം ലീഗ് ഏറ്റെടുത്തതുമാണ് മന്ത്രിയെ സംശയിപ്പിക്കുന്നത്.
ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശിയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി എം.കെ. മുനീറുമാണ് ശോഭാ കോശിയെ നിയമിച്ചത്. ശോഭാ കോശി കോണ്‍ഗ്രസുകാരിയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ശുപാര്‍ശയിലാണ് ശോഭാ കോശി നിയമിതയായത്.
ഇപ്പോഴും കോണ്‍ഗ്രസും ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശോഭാ കോശി. ലീഗ് നേതാവ് എം.കെ.മുനീറാണ് വിഷയം ആദ്യം കുത്തി പൊക്കിയത്. മുനീറാണ് വിഷയം സജീവമാക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്ക് പ്രസംഗിക്കാനുള്ള കടലാസുകള്‍ ലഭിച്ചത് മുനീര്‍ വഴിയാണ്.
ഇതിനിടെ അപേക്ഷയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സാമുഹൃനീതി സെക്രട്ടറിക്ക് നല്‍കിയ കത്ത് മനോരമ പ്രസിദ്ധീകരിച്ചു. ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സെക്രട്ടറി കത്ത് ബാലാവകാശ കമ്മീഷന്‍ സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. അവിടെ നിന്നും കത്ത് ചോര്‍ന്നു എന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.
ഹൈക്കോടതിയുടെ ഗുരുതര പരാമര്‍ശം ഉണ്ടാകുമ്പോള്‍ സാധാരണ മന്ത്രിമാര്‍ രാജിവയ്ക്കാറുണ്ട്. എന്നാല്‍ ഏതു സര്‍ക്കാരും അവരുടെ സ്വന്തക്കാരെയാണ് കമ്മീഷന്‍ അംഗങ്ങളും പൊതുമേഖലാ മേധാവികളുമാക്കാറുള്ളത്. അതിനാല്‍ മന്ത്രി ശൈലജ ടീച്ചര്‍ ചെയ്തത് വലിയ തെറ്റാണെന്ന് പറയാന്‍ വയ്യ. സര്‍ക്കാരുകളുടെ പ്രധാന ലക്ഷ്യം സ്വന്തക്കാരെ സംരക്ഷിക്കുക എന്നതാണ്.
ബാലാവകാശ കമ്മീഷന്‍ അധ്യക്ഷയെ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ശോഭാ കോശി മാത്രമാണ് പ്രതിയെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. സര്‍ക്കാര്‍ രഹസ്യമായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പുറത്തായതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരുണ്ടെന്ന് സംശയമുണ്ട്.
ബാലാവകാശ കമ്മീഷന്‍ അംഗമാകാന്‍ ശ്രമിച്ച കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. സെക്രട്ടറിയറ്റില്‍ നിന്നും ഡപ്യൂട്ടേഷനില്‍ വന്ന ഉദ്യോഗസ്ഥനെ അംഗമാക്കാന്‍ ശ്രമിച്ചത് ശോഭാ കോശിയാണ്. എന്നാല്‍ സര്‍ക്കാര്‍ അതിനു തയ്യാറായില്ല. അതിലുള്ള വൈരാഗ്യത്തില്‍ സര്‍ക്കാര്‍ പദ്ധതി പൊളിച്ചത് ഇദ്ദേഹമാണെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു.
https://www.facebook.com/Malayalivartha


























