Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

പിണറായിക്ക് ഏറെ ആശ്വസമായി ലാവലിൻ വിധി

23 AUGUST 2017 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഏറെ ആശ്വസം നല്‍കുന്ന വിധിയായിരുന്നു ഇത്. കോടതിയില്‍ നിന്നും പിണറായിക്ക് എതിരായി എന്തെങ്കിലും പരാമര്‍ശം വന്നിരുന്നെങ്കില്‍ രാജിയല്ലാതെ മറ്റു പോം വഴി ഇല്ലായിരുന്നു. രണ്ടു മന്ത്രിമാരുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടയിലാണ് ഈ നിര്‍ണായക വിധി വന്നിരിക്കുന്നത്. 

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.ഉബൈദ് അദ്ധ്യക്ഷനായി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ച് മാസം മുമ്പ് കേസിലെ വാദം പൂർത്തിയായിരുന്നു. നേരത്തെ, കേസിലെ ഏഴാം പ്രതിയായ പിണറായി വിജയനെയടക്കം ഒമ്പത് പ്രതികളെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

അതേസമയം, പുനഃപരിശോധന ഹർജിയിൽ വിധി പറയാൻ മാറ്റിയശേഷം തനിക്ക് ഊമക്കത്തുകൾ കിട്ടിയെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു. പലർക്കും രാഷ്ട്രീയ ലക്ഷ്യമാണെന്നും അത് ശരിയല്ലെന്നും കോടതി പറഞ്ഞു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ലാവ് ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കാരണം പിണറായി വിജയന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന് തന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര മേല്‍ പഴികേള്‍ക്കേണ്ടി വന്നിട്ടുള്ള മറ്റൊരു സംഭവമുണ്ടായിട്ടില്ല എന്നത് കൊണ്ട് തന്നെ.

പാര്‍ട്ടിയില്‍ ശക്തനായെങ്കിലും ഏറെ നാള്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ പോലും പിണറായി വിജയന് പ്രധാന തടസമായതും ലാവ്‌ലിന്‍ കുരുക്ക് തന്നെയായിരുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ വലിയ ആരോപണമാണ് പിണറായി വിജയനെതിരെ ആരോപിച്ചിരുന്നത്.


ഇതില്‍ പ്രധാനപ്പെട്ടത് ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചെന്നുതായിരുന്നു. ഇടപാടിന് പിണറായി അമിത താല്‍പര്യം കാണിച്ചുവെന്നും കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയെ പ്രഅറിയിച്ചു. ലാവലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല.

ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോര്‍ഡിലെ ഉന്നത ജീവനക്കാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചെന്നും നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്ബനിയുമായി ഉണ്ടാക്കിയതെന്നും സിബിഐ ആരോപിച്ചു.


ലാവലിന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായിയുടേത് മാത്രമാണ്. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്‌ബോള്‍ പൂര്‍ണ നവീകരണം ആവശ്യമില്ലെന്ന് പിണറായി വിജയന് ബോധ്യമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അദ്ദേഹം കണ്ടിട്ടുണ്ട്. എന്നിട്ടും പൂര്‍ണ നവീകരണത്തിന് കരാറുണ്ടാക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപിച്ചു.

നിലനില്‍ക്കുന്ന കുറ്റങ്ങളും തെളിവുകളും സാക്ഷികളും സംബന്ധിച്ച കുറിപ്പ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായി അടക്കമുള്ളവര്‍ കേസില്‍ സാക്ഷികളാണ്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്ബനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. 2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയിലാണ് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് വാദം പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (13 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (39 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends