പാര്‍ട്ടിക്ക് മുമ്പില്‍ ബേബി വഴങ്ങി... കുണ്ടറയില്‍ വോട്ട് കുറഞ്ഞതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ബേബി രാജി വയ്‌ക്കില്ല

കുണ്ടറയില്‍ വോട്ടുകുറഞ്ഞതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനത്തിന് എം.എ. ബേബി വഴങ്ങി. രാജി വേണ്ടെന്ന തീരുമാനം ബേബി അംഗീകരിച്ച വിവരം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കിയ വിഷയമായിരുന്നു എം.എ. ബേബിയുടെ രാജി ആവശ്യം. സ്വന്തം നിയമസഭാ മണ്ഡലമായ കുണ്ടറയിലും പിന്നില്‍ പോയ സാഹചര്യത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെക്കണമെന്നായിരുന്നു ബേബിയുടെ നിലപാട്. 7000ത്തിനടുത്ത് വോട്ടിന്‍റെ ലീഡാണ് പ്രേമചന്ദ്രന് കുണ്ടറയില്‍ ലഭിച്ചത്.
സംസ്ഥാന കമ്മിറ്റിയില്‍ കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് രാജിവേണ്ടെന്ന തീരുമാനം ബേബി അംഗീകരിച്ച വിവരം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ അനുവദിക്കണമെന്ന് എം.എ. ബേബി പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
സെക്രട്ടേറിയേറ്റ് യോഗത്തിലും രാജി ആവശ്യം ന്യായീകരിച്ച ബേബി,അതില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.എന്നാല്‍ കാരട്ടിന്റെ റിപ്പോര്‍ട്ടിങ്ങോടെ ബേബി തീരുമാനത്തിന് വഴങ്ങിയെന്ന് വ്യക്തമായിരിക്കുകയാണ്. രാജി ആവശ്യം അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ബേബി നിലപാടില്‍ ഉറച്ചുനിന്നത് സംസ്ഥാന നേതൃത്വത്തോടുളള എതിര്‍പ്പു കൊണ്ടാണെന്നാണ് സുചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha