രാജി സന്നദ്ധത അറിയിച്ച് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ടു

തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ സന്നദ്ധനാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് ഗണേഷ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. എം.എല്‍.എ സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടാന്‍ തയ്യാറാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. അതിനിടയില്‍ ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചന്‍ ഇന്നു രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അരമണിക്കൂറോളം അവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതിന്റെ പേരില്‍ ഒരു സ്‌ത്രീയുടെ ഭര്‍ത്താവ് ഒരു മന്ത്രിയെ വീട്ടില്‍ കയറി വന്ന് മര്‍ദ്ദിച്ചു എന്ന് കഴിഞ്ഞ ദിവസം ഒരു പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പി.സി.ജോര്‍ജ് ആരോപണ വിധേയനായ മന്ത്രി ഗണേഷ് കുമാറാണെന്നും, ധാര്‍മികതയുടെ പേരില്‍ അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മറ്റു മന്ത്രിമാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ ആ വ്യക്തിയുടെ പേര് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha