വൈദ്യുതിക്ഷാമം തീര്‍ന്നു; ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചു

വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചു. വൈദ്യുതി ഉപഭോഗം കുറയുകയും ജലവൈദ്യുതി ഉല്‍പ്പാദനം കൂടുകയും ചെയ്‌ത സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വേനല്‍ കടുത്തതോടെ വൈദ്യുതി ക്ഷാമം നേരിടുകയും ചെയ്‌തതോടെയാണ് സര്‍ക്കാര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയത്. ആദ്യം അരമണിക്കൂറും പിന്നീട് മുക്കാല്‍ മണിക്കൂറുമായിരുന്നു ലോഡ് ഷെഡ്ഡിംഗ് സമയം. എന്നാല്‍ മഴപെയ്‌തതോടെ വൈദ്യുതി ഉപയോഗം കുറയുകയും അതിനു പിന്നാലെ ജലവൈദ്യുതി കൂടുകയും ചെയ്‌തു.
അറ്റകുറ്റപ്പണിയിലായിരുന്ന നേര്യമംഗലം, പെരിങ്ങല്‍ക്കുത്ത് പദ്ധതികളില്‍ ഉല്‍പാദനം തുടങ്ങി. ശബരിഗിരി പദ്ധതിയുടെ ഉല്‍പാദനവും ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചു. ആദ്യം അഞ്ചു മെഗാവാട്ട് ഉല്‍പാദനം നടത്തിയശേഷം പടിപടിയായി കൂട്ടും. ആവശ്യമനുസരിച്ചു 350 മെഗാവാട്ട് വരെ ഉല്‍പാദനം നടത്താന്‍ കഴിയും.
https://www.facebook.com/Malayalivartha