ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്: പ്രധാന സാക്ഷി കൂറുമാറി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന സാക്ഷി കൂറുമാറി. ടി.പിയെ വധിക്കാനുള്ള ഗൂഢാലോചന കണ്ടു എന്ന് മൊഴി നല്‍കിയിരുന്ന ടി.കെ.സുമേഷാണ് കൂറുമാറിയത്. താന്‍ ഇത്തരത്തിലൊരു മൊഴി നല്‍കിയിട്ടില്ലെന്നും ടെലിവിഷന്‍ ചാനല്‍ വഴിയാണ് ടിപി കൊല്ലപ്പെട്ട വിവരം അറിഞ്ഞതെന്നുമായിരുന്നു സുമേഷ് ഇന്ന് കോടതിയില്‍ മൊഴി നല്‍കിയത്. ഇയാള്‍ പ്രതികളാല്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്ക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു. ടി.പിയെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗങ്ങളായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി, എന്നിവരുടെ സ്ഥിരം താവളമായ മാഹിയിലെ സമീറ ക്വാര്‍ട്ടേഴ്‌സില്‍ സ്ഥിരമായി ഉണ്ടാകുന്ന ആളാണ് സുമേഷ്.എട്ടാം പ്രതിയായ കെ.സി രാമചന്ദ്രന്‍ ക്വാര്‍ട്ടേഴ്‌സില്‍ വന്നിരുന്നതായും,ഗൂഢാലോചന താന്‍ കണ്ടെന്നുമായിരുന്നു സുമേഷിന്റെ ആദ്യ മൊഴി. ഇയാള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മനസിലാക്കി മജിസ്‌ട്രേറ്റിനു മുന്‍പില്‍ വെച്ചും മൊഴി രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha