ഇനി രമയും പിണറായിയും ഒരേ വേദിയില്‍ ? ചന്ദ്രശേഖരന് സി.പി.എം സിന്ദാബാദ് വിളിക്കും !

റ്റി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതോടെ രൂപീകരിക്കപ്പെട്ട ആര്‍ എം.പി യെ സിപിഎം വിലയ്‌ക്കെടുത്തു. മലബാറിലെ ചില പ്രമുഖ സിപിഎം നേതാക്കളാണ് ആര്‍.എം.പി നേതാവ് വേണുവിനെ കൈയ്യിലെടുക്കാന്‍ മധ്യസ്ഥം വഹിച്ചത്. റ്റി.പി ചന്ദ്രശേഖരന്‍ വധമാണ് കേരളത്തില്‍ സിപിഎമ്മിന്റെ ഭാവി അവതാളത്തിലാക്കിയതെന്ന് തിരിച്ചറിവിനൊടുവില്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം പിണറായിയുടെ ആശീര്‍വാദത്തോടെയാണ് ആര്‍.എം.പി നേതാക്കളെ സ്വാധീനിക്കാന്‍ സിപിഎം ശ്രമിച്ചത്. തിരുത്താന്‍ സിപിഎം തയ്യാറായാല്‍ സമരങ്ങളില്‍ യോജിക്കുമെന്ന വേണുവിന്റെ പ്രതികരണം വന്‍ രാഷ്‌ട്രീയ മാറ്റത്തിന് സൂചന നല്‍കുന്നു. വേണു പറഞ്ഞതിനെ പിണറായി സ്വാഗതവും ചെയ്‌തു. യോജിക്കാന്‍ കഴിയുന്ന സമരങ്ങള്‍ ഏതൊക്കെയാണെന്ന് ആദ്യം അറിയട്ടെയെന്ന കെ.കെ. രമയുടെ പ്രസ്‌താവനയും കേരളം അമ്പരപ്പോടെയാണ് കേട്ടത്.
ജനപക്ഷ നിലപാടുകള്‍ സിപിഎം സ്വീകരിക്കണമെന്നാണ് ആര്‍എംപിയുടെ നിലപാട്. ഇത്രയും കാലം അത്തരം നിലപാടുകള്‍ മാത്രമാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് സിപിഎം പറയുന്നു. എന്നാല്‍ ചന്ദ്രശേഖരന്‍ വധം ഇതിനെതിരല്ലേ എന്നാണ് സാധാരണക്കാരുടെ ചോദ്യം. ആര്‍.എം. പി ചന്ദ്രശേഖരനെ മറന്ന മട്ടാണ്. രാഷ്‌ട്രീയമായി രൂപീതകരിച്ച ശേഷം നിലനില്‌പിനുവേണ്ടി പൊരുതുകയാണ് ആര്‍ .എം. പി. ജനകീയ സമരങ്ങളില്‍ കൊടിയുടെ നിറം നോക്കേണ്ടതില്ലെന്ന് പറയുന്നതില്‍പരം കാര്യങ്ങള്‍ ചെന്നെത്തി. നിലവിലുള്ള സാഹചര്യത്തില്‍ ഇടതുപക്ഷം ശക്തിപെടണമെന്ന് പറയാനും ആര്‍.എം.പി മറന്നില്ല. വ്യത്യസ്‌തമായ നിലപാടുകള്‍ക്ക് ആയുസില്ലെന്നും അവര്‍ തുറന്നു പറഞ്ഞു. ആര്‍.എം.പിയുടെ നിലപാട് മലയാളികളെ ഞെട്ടിച്ചപ്പോള്‍ സിപിഎമ്മിനെ മാത്രം ഞെട്ടിച്ചില്ല. കാരണം ഇത്തരമൊരു നിലപാട് വൈകാതെ സംഭവിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചതാണ്.
ആര്‍എംപിയുടെ പ്രസ്‌താവനയെ ഒറ്റ വാക്കിലാണ് പിണറായി പിന്തുണച്ചതെങ്കിലും ആര്‍ .എം.പിയുടെ നിലപാട് അദ്ദേഹം നേരത്തെ അറിഞ്ഞിരുന്നു. നിലപാട് കേള്‍ക്കുമ്പോള്‍ അമിതാവേശം വേണ്ടെന്നും പിണറായി തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മതേതര സങ്കല്‌പത്തില്‍ ജനത്തിന് വിശ്വാസം കുറഞ്ഞെന്ന് എ.കെ.ആന്റണിയുടെ പ്രസ്‌താവനയെയും സിപിഎം ഗൗരവമായെടുക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ചില സമുദായങ്ങള്‍ക്ക് വേണ്ടിയാണെന്ന പ്രചരണം സിപിഎം ലക്ഷ്യമിട്ടതു പോലെ ഹിന്ദു വോട്ടുകള്‍ സിപിഎമ്മിന് കിട്ടിയതുമില്ല. ഹിന്ദുവോട്ടുകള്‍ കിട്ടിയതാകട്ടെ ബിജെപിക്ക് ഇത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരേപോലെ ബുദ്ധിമുട്ടിക്കുന്നു. ബിജെപിയുടെ വളര്‍ച്ച തങ്ങള്‍ക്ക് ദോഷകരമാകുമെന്നും ഇരു രാഷ്‌ട്രീയ കക്ഷികളും വിശ്വസിക്കുന്നു. ഇതെല്ലാമാണ് ആര്‍ .എംപിയെ ഒപ്പം കൂട്ടാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
രാഷ്‌ട്രീയത്തില്‍ നിത്യമിത്രങ്ങളും ശത്രുക്കളുമില്ല അതുകൊണ്ട് തന്നെ ചിലരെയെങ്കിലും ഇതൊന്നും അത്ഭുതപ്പെടുത്തുന്നില്ല. ഇനി നമുക്ക് രമയെയും പിണറായിയെയും ഒരേ വേദിയില്‍ കാണാം. ചന്ദ്രശേഖരന് സിന്ദാബാദ് വിളിക്കുന്ന സിപിഎമ്മുകാരെയും കാണാം. പാവം വിഎസ് മാത്രം പുറത്തായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha