കാവിക്ക് പകരം പച്ചവത്കരണം നടക്കട്ടെ എന്ന മനോഭാവം വിദ്യാഭ്യാസ മന്ത്രിക്ക് ഉണ്ടാകാന്‍ പാടില്ലെന്ന് പിണറായി

സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ പച്ചവത്‌ക്കരണം നടപ്പിലാക്കുകയാണെന്ന് പിണറായി വിജയന്‍. മലപ്പുറത്തെ സ്‌കൂളുകളില ബോര്‍ഡുകള്‍ പച്ചയാക്കിയതു സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ഒറ്റയടിക്ക് വരുത്തുന്ന പരിഷ്‌ക്കാരം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഒരു ഭാഗത്ത് കാവിവത്കരണം നടപ്പാക്കുമ്പോള്‍ മറുഭാഗത്ത് പച്ചവത്കരണം നടക്കട്ടെ എന്ന മനോഭാവം വിദ്യാഭ്യാസമന്ത്രിക്ക് ഉണ്ടാകാന്‍ പാടില്ലെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു. ഏറെ പഠനങ്ങള്‍ക്ക് ശേഷമാകണം വിദ്യാഭാസ രംഗത്തെ പരിഷ്‌ക്കരണ നടപടികളെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഫെയ്‌സ്ബുക്കിലൂടെയും പച്ചബോര്‍ഡിനെതിരെ പിണറായി രംഗത്ത് വന്നിരുന്നു. ബ്‌ളാക്ക് ബോര്‍ഡുകള്‍ക്ക് പച്ചയടിക്കാന്‍ നടക്കുന്ന സര്‍ക്കാര്‍ നടപടി അപഹാസ്യമാണെന്നാണ് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha