ഗേള്‍സില്‍ നിന്നും ബോയ്‌സിലേക്ക്... കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റിയ ഊര്‍മിള ദേവിക്ക് മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നിയമനം

അധ്യാപിക ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഊര്‍മിളാ ദേവിയെ നഗരത്തിലെ തന്നെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. ഡിസ്ട്രിക്ട് ഫോര്‍ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സ്‌കൂളിലെത്തിയ മന്ത്രിയെ പൊതുവേദിയില്‍ അപമാനിച്ചുവെന്ന ആരോപണത്തില്‍ കഴിഞ്ഞ ആഴ്ചയാണ് അധ്യാപികയെ സ്ഥലംമാറ്റിയത്.
സ്ഥലമാറ്റ നടപടി പുനപരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി ആദ്യം നിലപാട് എടുത്തെങ്കിലും അധ്യാപിക ഖേദം പ്രകടിപ്പിച്ചതോടെ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു. വിഷയത്തില്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നു.
നേരത്തെ നഗരത്തില്‍ നിന്നും 35 കിലോ മീററര്‍ അകലെയുളള ആറ്റിങ്ങല്‍ അയിലംസ്‌കൂളിലേക്കാണ് ഊര്‍മിളാദേവിയെ സ്ഥലം മാറ്റിയത്. കോട്ടണ്‍ഹില്ലില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഊര്‍മിളാ ദേവി ആവശ്യപ്പെട്ടെങ്കിലും മറ്റൊരു അധ്യാപിക ചുമതല ഏറ്റതിനാല്‍ ഇതിന് സാങ്കേതിക പ്രശ്‌നമുണ്ട്. അതിനാല്‍ രോഗിയാണെന്നതും ചികിത്സയില്‍ കഴിയുന്നതും കണക്കിലെടുത്ത് നഗരത്തിലെ തന്നെ മറ്റ് സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായി ഊര്‍മിള ദേവി പറഞ്ഞു. എന്നാല്‍ രണ്ടാഴ്‌ചത്തെ അവധിക്കായി അവര്‍ അപേക്ഷ സമര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha