മോട്ടോര്‍ വാഹനവകുപ്പിലെ സാറന്മാര്‍ക്ക് ഇക്കിളി; മാസപിഴ വരുമാനം വെട്ടിചുരുക്കണമത്രേ!

കോടികണക്കിന് രൂപ പ്രതിമാസം കൈക്കൂലി വാങ്ങുന്ന വാഹന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ വെറുതെ വിടുകയും ഹെല്‍മറ്റില്ലാതെ റോഡിലിറങ്ങുന്ന സാധുക്കളെ പിഴിയുകയും ചെയ്യുന്ന ഋഷിരാജ് സിംഗിന്റെ പരിഷ്‌ക്കാരത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വിലക്കുന്നയിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. മാസം 2 ലക്ഷം രൂപ പിഴയിടാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് പിരിവുകാരുടെ ആവശ്യം. കാരണം കേട്ടാല്‍ ആരും ചിരിച്ചുപോകും! ഹെല്‍മറ്റില്ലാത്തതിന്റെ പിഴ കുറച്ചു!
മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 177 അനുസരിച്ച് ഹെല്‍മറ്റില്ലാത്ത യാത്രക്കാര്‍ക്ക് 100 രൂപയായിരുന്നു പിഴ. എന്നാല്‍ ഋഷിരാജ്‌സിംഗ് ഭരണം തുടങ്ങിയതോടെ ഹെല്‍മറ്റില്ലാത്ത യാത്രക്കാര്‍ക്ക് സെക്ഷന്‍ 179,184 എന്നിവ ചേര്‍ത്ത് പിഴയടിക്കാന്‍ നിര്‍ദ്ദേശം നല്‍കി. നിയമലംഘനത്തിന് ശിക്ഷ ഈടാക്കുന്ന വകുപ്പാണ് 179. ആശ്രദ്ധമായ ഡ്രൈവിങ്ങിനുളള ശിക്ഷയാണ് സെക്ഷന്‍ 184. ഇവ രണ്ടും ഹെല്‍മറ്റില്ലാത്ത സാധുക്കള്‍ക്ക് ചാര്‍ത്തിയാല്‍ ഒരാളില്‍ നിന്നും 500 മുതല്‍ 1000 രൂപ വരെ ഈടാക്കാം. ഇത്തരത്തില്‍ ജനങ്ങളെ പിഴിഞ്ഞു കിട്ടുന്ന പണം കൊണ്ടാണ് ഋഷിരാജ്‌സിംഗ് സര്‍ക്കാര്‍ ഖജനാവ് വീര്‍പ്പിച്ചിരുന്നത്.
തിരുവനന്തപുരത്തെ ഒരു അഭിഭാഷകനില്‍ നിന്നും ഹെല്‍മറ്റില്ലാത്തതിന് 1000 രൂപ പിഴയിട്ടപ്പോള്‍ അദ്ദേഹം ലോകായുക്തയെ സമീപിച്ചു. ഹെല്‍മറ്റില്ലാത്തതിന് പിഴ 100 മാത്രമാണെന്ന് ലോകായുക്ത വിധിയെഴുതി. ന്യായമില്ലാത്ത പിഴ വഴി 8 കോടി രൂപയാണ് ഓരോ മാസവും വകുപ്പ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഋഷിരാജിന്റെ ഭരണം വരുന്നതിനു മുമ്പ് 4 കോടിയായിരുന്നു ഖജനാവിലേയ്‌ക്ക് നല്‍കിയിരുന്ന പ്രതിമാസ വരുമാനം. ഹെല്‍മറ്റെടുക്കാന്‍ അബദ്ധത്തില്‍ മറന്ന് റോഡിലിറങ്ങുന്നവരുടെ അന്തികഞ്ഞിയില്‍ പാറ്റയിടുന്ന പദ്ധതിക്ക് തിരുവഞ്ചൂര്‍ ഗതാഗത മന്ത്രിയായതോടെയാണ് വിരാമമായത്. അതേസമയം തിരുവഞ്ചൂരിന് കല്ലെറിയും സ്വന്തം ഓഫീസിലെ പ്യൂണിന് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടറായി സ്ഥാനകയറ്റം നല്‍കിയ ഋഷിരാജ്‌സിംഗിന് കേരളം പൂച്ചെണ്ടും നല്‍കി.
ഉദ്യോഗസ്ഥന്‍ പ്രതിമാസം പിരിച്ചെടുക്കേണ്ട പിഴയുടെ തോത് വെട്ടികുറയ്‌ക്കണമെന്ന ആവശ്യത്തോട് ഉയര്‍ന്ന ഉദ്യോഗസ്ഥരും അനുകൂലിക്കുന്നുണ്ട്. പിഴയുടെ തോത് കുറയ്‌ക്കണമെന്ന് ജൂനിയര്‍ ഉദ്യോഗസഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ജനപക്ഷത്ത് നില്‍ക്കുന്നതു കാരം പിഴയടിക്കാന്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് വാഹനഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരാതി. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്നറിയില്ലെങ്കിലും ന്യായരഹിതമായി പിഴയടക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുകയില്ലെന്ന നിലപാട് തന്നെയാണ് മന്ത്രി സ്വീകരിക്കുന്നത്.
പാവപ്പെട്ടവന്റെ മേല്‍ കുതിരകയറുന്ന ഋഷിരാജ് സിംഗിന് അദ്ദേഹം ചുമതലയേറ്റശേഷം മോട്ടോര്‍ വാഹന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പകരം അഴിമതി മൂന്നിരട്ടി വര്‍ദ്ധിക്കുകയാണ് ചെയ്‌തത്. ടെസ്റ്റിന് പോകാതെ ആര്‍ക്കും ലൈസന്‍സ് എടുക്കാം. പണം കൊടുത്താല്‍ അന്ധന് പോലും ലൈസന്‍സ് പുതുക്കി കിട്ടും. നമ്മുടെ ഉദ്യോഗസ്ഥര്‍ ആരില്‍ നിന്നും നേരിട്ട് പണം വാങ്ങില്ല . ഇടനിലക്കാരായ ഏജന്റുമാര്‍ വേണമെന്നു മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha