Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അന്വേഷണ സംഘത്തിന് ഇത് പ്രസ്റ്റീജ്... നടിയെ ആക്രമിച്ചതിന്റെ അടുത്ത ദിവസം ദുബായിലേക്ക് പറന്ന സ്ത്രീയെ ചോദ്യം ചെയ്യാന്‍ പോലീസ് 

25 NOVEMBER 2017 11:24 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം വീണ്ടും മാഡത്തിലേക്ക് കടക്കുന്നു. ദിലീപിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പൊലീസ് തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. വമ്പന്‍ സ്രാവിനെ കണ്ടെത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്താന്‍ പ്രതികളില്‍ ഒരാളുടെ അടുത്ത ബന്ധുവായ വനിതയെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

ഒന്നാം പ്രതി പള്‍സര്‍ സുനി കുറ്റകൃത്യത്തിനു ശേഷം ആ രാത്രിതന്നെ സന്ദര്‍ശിച്ചതു പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ ഈ വനിതയുടെ വീടാണ്. ഇതിന്റെ ക്യാമറ ദൃശ്യങ്ങള്‍ അടുത്ത ദിവസം പൊലീസിനു ലഭിച്ചിരുന്നു. അയല്‍വാസിയുടെ മതില്‍ ചാടിക്കടന്നാണ് സുനി ഇവിടെയെത്തിയത്. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്കു പോയതായും കണ്ടെത്തി. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസ് തുടരന്വേഷണം നടത്തിയില്ല. ഇത് വമ്പന്‍ സ്രാവിനെ രക്ഷിക്കാനായിരുന്നോവെന്ന സംശയമാണ് ഉള്ളത്. അതിനിര്‍ണ്ണായകമായ ഈ വിഷയത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് നീക്കം.

ഈ വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്താത്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും പരിശോധിക്കുന്നുണ്ട്. ആ ഉദ്യോഗസ്ഥനെ മാറ്റി കേസ് അന്വേഷണത്തില്‍ ഈ വിവരം ഉള്‍പ്പെടുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ ഇടപെടല്‍ കാരണമാണ്. ഈ അന്വേഷണം വമ്പന്‍ സ്രാവിലേക്ക് എത്തിക്കുമെന്നാണ് സൂചന. നിര്‍ണായക തൊണ്ടിമുതല്‍ കടത്തിയെന്ന വിവരം മറച്ചുവയ്ക്കാനാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ മൊഴി നല്‍കിയതെന്നാണു പൊലീസ് നിഗമനം.

മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേസിലെ കുറ്റപത്രം അന്വേഷണ സംഘത്തിനു വീണ്ടും പുതുക്കേണ്ടിവരും. പ്രതിപ്പട്ടികയില്‍ ഇനിയും മാറ്റം വരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതായത് വമ്പന്‍ സ്രാവിനും മാഡത്തിനും പിന്നാലെ പൊലീസ് യാത്ര തുടങ്ങി. കേസില്‍ ദിലീപിനെ കുടുക്കാന്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയേ മതിയാകൂ. നിലവിലെ ഗൂഢാലോചന കോടതിയില്‍ ബോധ്യപ്പെടുത്തുമ്പോള്‍ പഴുതുകള്‍ ഉണ്ട്. ദിലീപ് മഞ്ജു വിവാഹ മോചനത്തിന് അപ്പുറമുള്ള വിഷയങ്ങള്‍ നടിയെ ആക്രമിച്ചതിന് കാരമായിട്ടുണ്ട്. ഇതിലേക്ക് പൊലീസ് അന്വേഷണം ഇനി നീങ്ങുക. ദുബായ് കേന്ദ്രീകരിച്ചാണ് കേസിലെ ഗൂഢാലോചനയെന്നും പൊലീസ് സംശയിക്കുന്നു.

ആരോപണ വിധേയരായവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ കരുതലോടെ മാത്രമേ ഇനി പ്രവര്‍ത്തിക്കൂവെന്നും പൊലീസിന് അറിയാം. അതിനാല്‍ ദിലീപില്‍ നിന്ന് തെളിവുകള്‍ കണ്ടെത്തിയ രീതി ആവര്‍ത്തിക്കാന്‍ കഴിയില്ല. എല്ലാം അവസാനിച്ചുവെന്ന് വമ്പന്‍ സ്രാവും കരുതുന്നില്ല. അതിനാല്‍ ഗൂഢാലോചനയുടെ പ്രധാന കണ്ണിയുണ്ടെങ്കില്‍ അവിടെ എത്തുക പ്രയാസകരമാണെന്ന് പൊലീസ് വിലയിരുത്തുന്നു. അതിനുള്ള തുമ്പാണ് ദൃശ്യങ്ങള്‍ തേടിയുള്ള അന്വേഷണം. പള്‍സര്‍ സുനി കുറ്റകൃത്യത്തിനു ശേഷം ആ രാത്രിതന്നെ സന്ദര്‍ശിച്ച പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ സ്ത്രീയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകും. ഇവരെ ചോദ്യം ചെയ്യുന്നിടത്ത് അന്വേഷണത്തിന്റെ അടുത്ത ഘട്ടം തുടങ്ങും. ഇതില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ നടിയെ ആക്രമിച്ച കേസ് പുതിയ തലത്തില്‍ കൊണ്ടു പോകും.

ഈ ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. അതിന് ശേഷം മാത്രമേ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമോ എന്ന് പോലും പൊലീസ് അന്തിമമായി തീരുമാനിക്കുക. ഗൂഢാലോചനയിലും മാഡത്തിലും വമ്പന്‍ സ്രാവിലും തെളിവ കിട്ടിയാല്‍ വിചാരണ വൈകിച്ച് പുതിയ കുറ്റപത്രം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (56 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends