Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പൊലീസിന്റെ പ്രാദേശിക നിരീക്ഷണ സംവിധാനം ശക്തിപ്പെടണമെന്ന് മുഖ്യമന്ത്രി

25 NOVEMBER 2017 12:41 PM IST
മലയാളി വാര്‍ത്ത

പൊലീസിന്റെ പ്രദേശിക നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമ ക്രമപാലനത്തിന്റെ ഭാഗമായുള്ള ഇടപെടല്‍ മാത്രമല്ല, ഓരോ പ്രദേശവുമായും നിരന്തരബന്ധം വേണം. അവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ച് നാട്ടുകാരെപ്പോലെ കൃത്യമായ ധാരണയുണ്ടാക്കാനും മേല്‍പ്പോട്ട് റിപ്പോര്‍ട്ട് ചെയ്യാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.  മാങ്ങാട്ടുപറമ്പില്‍ കെഎപി നാലാം ബറ്റാലിയന്റെയും മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെയും പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചില വിഭാഗങ്ങള്‍ ചില പ്രദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത് മറ്റു ചിലയിടങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സംഭവങ്ങളുണ്ടായി.

ക്രിമിനല്‍ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് ആളെയെത്തിക്കുന്ന ഗുരുതരമായ പ്രവണതകളും നാട്ടില്‍ നടക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കി തങ്ങള്‍ക്ക് ചില്ലറ കരുത്ത് വര്‍ധിപ്പിക്കാനാകുമെന്ന ദുഷ്ടചിന്തയുള്ളവരും സമൂഹത്തിലുണ്ട്. ഇത്തരം നീക്കങ്ങളെ നേരത്തെ കണ്ടെത്തണം. ജനമൈത്രി പൊലീസ് കടലാസില്‍ ഒതുങ്ങേണ്ടതല്ല. പുതിയ സമീപനം വേണമെന്ന് സേനയില്‍നിന്നു തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. പഴയ അതേ ചിന്തയില്‍ പ്രവര്‍ത്തിക്കേണ്ട വിഭാഗമല്ല പൊലീസ്. നമ്മുടെ രാജ്യത്ത് നേരത്തെ വിദേശാധിപത്യമായിരുന്നു. ബ്രിട്ടീഷുകാര്‍ ജനങ്ങളെ ശത്രുക്കളായാണ് കണ്ടിരുന്നത്. ജനങ്ങളെ ഒതുക്കാനുള്ള സംവിധാനമായാണ് പൊലീസിനെ ഉപയോഗിച്ചത്. അതിന് ഉതകുന്ന സമ്പ്രദായങ്ങളാണ് പൊലീസ് സ്വായത്തമാക്കിയിരുന്നത്. എംഎസ്പിയും ഇത്തരത്തില്‍ രൂപം കൊണ്ടതാണ്. ആ ഘട്ടം കടന്നുപോയി. സ്വാതന്ത്യ്രം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പഴയ ശീലങ്ങളില്‍നിന്ന് പൂര്‍ണമുക്തമാവാന്‍ കഴിഞ്ഞിട്ടില്ല.

1957ല്‍ നിലവില്‍ വന്ന ആദ്യ സര്‍ക്കാര്‍ പൊലീസിന് ജനകീയമുഖം നല്‍കാന്‍ ശ്രമിച്ചു. അരനൂറ്റാണ്ട് പിന്നിട്ടിട്ടും പഴയ ശീലങ്ങള്‍ പലപ്പോഴും തികട്ടി വരുന്നു. ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം പൊലീസിന്റെ പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (56 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends