കുറ്റപത്രവും മൊഴികളും പുറത്തുവിടുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിലേക്ക്...

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രവും സാക്ഷിമൊഴികളും മാധ്യമ ചര്‍ച്ചയാകുന്നതിനെതിരെ പോലീസ് കോടതിയിലേക്ക്. കുറ്റപത്രവും മൊഴികളും പുറത്തുവിടുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.
ഇവ പുറത്തുപോകുന്നത് വിചാരണയെ ബാധിക്കുമെന്നും വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ബുദ്ധിമുട്ടാകുമെന്നും പോലീസ് പറയുന്നു. സിനിമാ മേഖലയിലെ പ്രധാന സാക്ഷികള്‍ ഇക്കാര്യം ആവശ്യപ്പെട്ടതായും പോലീസ് അപേക്ഷയില്‍ പറയുന്നു.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് ഇതു സംബന്ധിച്ച് അപേക്ഷ നല്‍കുക. അതേസമയം, കുറ്റപത്രം ഏറെക്കുറെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സാക്ഷിമൊഴികളുടെ പകര്‍പ്പ് അടുത്ത ദിവസങ്ങളില്‍ പ്രതിഭാഗത്തിന് നല്‍കാനിരിക്കേ അവ പുറത്തുപോകുന്നത് കേസിനെ ബാധിക്കുമെന്നാണ് പോലീസ് ആശങ്കപ്പെടുന്നത്.
മൊഴിപ്പകര്‍പ്പ് പുറത്തുപോയാല്‍ വിചാരണ വേളയില്‍ പല പ്രമുഖരും വിട്ടുനില്‍ക്കുന്നതിന് ഇടയാക്കുമെന്നും പോലീസ് സംശയിക്കുന്നു. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍, ഭാര്യ കാവ്യ മാധവന്‍, സുഹൃത്ത് നാദിര്‍ഷ, സഹോദരന്റെ ഭാര്യ, തുടങ്ങി സിനിമയിലും കുടുംബത്തിലുമുള്ള നിരവധി പേരെ പോലീസ് സാക്ഷികളാക്കിയിട്ടുണ്ട്. രഹസ്യവിചാരണ നടക്കുമെന്ന വിശ്വാസത്താല്‍ പോലീസിനു നല്‍കിയ മൊഴികള്‍ പെഖാതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നതില്‍ പല സാക്ഷികളും പോലീസിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം മുതല്‍ തന്നെ മാധ്യമങ്ങളില്‍ ചര്‍ച്ചകളിലൂടെ നിറഞ്ഞുനില്‍ക്കുന്ന വിഷയമാണിത്. ജൂലായ് 10നാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഈ ദിവസങ്ങളിലും പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളകളിലും ജാമ്യത്തിലിറങ്ങിപ്പോഴും എല്ലാം ചര്‍ച്ചാ വിഷയമായിരുന്നു.
കുറ്റപത്രംസമര്‍പ്പിക്കാന്‍ വൈകിയതോടെ വിഷയം വീണ്ടും ചര്‍ച്ചയായി. ചുരുക്കത്തില്‍ കഴിഞ്ഞ ഒമ്പത് മാസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നിലക്കുന്ന വിഷയം കുറ്റപത്രം നല്‍കിക്കഴിഞ്ഞും നീണ്ടുനില്‍ക്കുകയാണ്. വിചാരണ കാലം വരെ ഇത് നീളുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ പോലീസിനുള്ളത്.
https://www.facebook.com/Malayalivartha

























