Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

റവന്യു സെക്രട്ടറി പി.എച്ച്.കുര്യനെ മാറ്റണമെന്ന തന്റെ ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കുര്യനുമായുള്ള എല്ലാ ബന്ധവും റവന്യം മന്ത്രി അവസാനിപ്പിക്കുന്നു.

25 NOVEMBER 2017 03:56 PM IST
മലയാളി വാര്‍ത്ത

നീലക്കുറിഞ്ഞി മേഖലവുമായി ബന്ധപ്പെട്ട് സി പി എം നൽകിയ നിർദ്ദേശം ശിരസാവഹിച്ചതാണ് റവന്യം സെക്രട്ടറിക്ക് വിനയായത്. അതിനിടെ കുറിഞ്ഞി ഉദ്യാനത്തിലെ പല ഭാഗങ്ങളും തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തി. മന്ത്രി പറയുന്നത് വകുപ്പ് സെക്രട്ടറി കേൾക്കുന്നില്ലെന്ന പരാതി പൊട്ടിത്തെറിയിലേക്ക് നീങ്ങാനാണ് സാധ്യത.കുര്യൻ അയക്കുന്ന ഫയലുകളൊന്നും മന്ത്രി പരിശോധിക്കുന്നില്ല. സദുദ്ദേശത്തോടെ അയക്കുന്ന ഫയലുകൾ പോലും റവന്യം മന്ത്രി മടക്കുന്നു. ഇഷ്ടമല്ലാത്ത അച്ചി ചെയ്യുന്നതെല്ലാം തെറ്റ് എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

ആലപ്പുഴ കളക്ടർ ടി.വി.അനുപമയെ മാറ്റാൻ സി പി എം ആവശ്യപ്പെട്ടപ്പോൾ റവന്യം മന്ത്രി തയാറാകാതിരുന്നതാണ് ഉദ്യോഗസ്ഥതല യുദ്ധപ്രഖ്യാപനത്തിന് കാരണമായത്. അനുപമയെ മാറ്റിയില്ലെങ്കിൽ കുര്യനെ മാറ്റില്ലെന്ന് സി പി എമ്മും തീരുമാനമെടുത്തു. സെക്രട്ടറിമാരുടെയും കളക്ടർമാരുടെയും നിയമനം നടത്തുന്നത് മന്ത്രിസഭാ യോഗമാണ്. മുഖ്യമന്ത്രിക്ക് കീഴിലാണ് ഐ.എ.എസുകാർ പ്രവർത്തിക്കുന്നത്. അഖിലേന്ത്യാ സർവീസ് മുഖ്യമന്ത്രിയുടെ കീഴിലാണ്. അദ്ദേഹത്തിന് ആരെ വേണമെങ്കിലും മാറ്റാം. അതിന് ആരുടെയും അംഗീകാരം ചോദിക്കേണ്ട കാര്യമില്ല.

ആലപ്പുഴ കളക്ടർ സർക്കാരിനെ പ്രതിസന്ധിയിലാക്കി എന്ന ചിന്തയാണ് സർക്കാരിനുള്ളത്. ഒരു മന്ത്രിക്കെതിരെ റിപ്പോർട്ട് തയാറാകുമ്പോൾ അക്കാര്യം മുഖ്യമന്ത്രിയുമായോ റവന്യു സെക്രട്ടറിയുമായോ ആലോചിക്കേണ്ട ബാധ്യത കളക്ടർക്കുണ്ട്. എന്നാൽ കളക്ടർ അതുക്കും മേലേ എന്ന മട്ടിലാണ് പെരുമാറിയത്. അങ്ങനെയൊന്നും കളക്ടർമാർ പെരുമാറേണ്ടതില്ലെന്നാണ് സർക്കാരിലെ പൊതുവികാരം.അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥയെ സി പി ഐ സംരക്ഷിക്കുന്നു എന്ന പ്രതിഷേധമാണ് സി പി എമ്മിനുള്ളത്. തോമസ് ചാണ്ടി വിഷയം മുതൽ തെറ്റിയതാണ് റവന്യം സെക്രട്ടറിയും മന്ത്രി ചന്ദ്രശേഖരനുമായുള്ള ബന്ധം.

അനുപമയോടല്ല റവന്യം മന്ത്രിയോടാണ് മുഖ്യമന്ത്രിക്ക് വിരോധം.കുര്യനോടല്ല മുഖ്യമന്ത്രിയോടാണ് റവന്യു മന്ത്രിക്ക് ദേഷ്യം. റവന്യം സെക്രട്ടറി മുഖ്യമന്ത്രി പറയുന്നതാണ് കേൾക്കുന്നത്. കളക്ടർ അനുപമ റവന്യു സെക്രട്ടറി പറയുന്നതും കേൾക്കാറില്ലത്രേ.

ഇത്തരം കേസുകളിൽ ഉദ്യോഗസ്ഥരാണ് പലപ്പോഴും ബലിയാടാകാറുള്ളത്. രാഷ്ട്രീയ കക്ഷികളും മന്ത്രിമാരും അഭിപ്രായ വ്യത്യാസം മറന്ന് ഒന്നാകും. ഉദ്യോഗസ്ഥരെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്ന മന്ത്രിമാർ പിന്നീട് കാലുമാറും. ദേവികുളം സബ് കളക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന് സംഭവിച്ചത് അതാണ്. സർക്കാർ ഭൂമി കൈയേറിയത് തിരിച്ചുപിടിക്കാൻ റവന്യുമന്ത്രി നിർദ്ദേശിച്ചതനുസരിച്ചാണ് അദ്ദേഹം നടപടി സ്വീകരിച്ചത്. എന്നാൽ നടപടി വന്നപ്പോൾ റവന്യുമന്ത്രി കാലു മാറി.ശ്രീറാമിന് ജയ് വിളിച്ച കാനവും കാലു മാറി. ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ വരുമ്പോൾ എങ്ങനെയാണ് നൽകാതിരിക്കുക എന്നാണ് കാനം ചോദിച്ചത്.

ശ്രീറാമിന് സർക്കാർ നൽകിയത് അപ്രധാന തസ്തികയാണ്. ഒരിക്കൽ പ്രശ്നമായാൽ മൊത്തം പ്രശ്നമാകും.പ്രതിസന്ധിയുണ്ടാകുമ്പോൾ ആരും സഹായിക്കാൻ കാണില്ല. ഐ.എ എസുകാരായതിനാൽ അവരെ സർക്കാരിന് ഒന്നും ചെയ്യാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (57 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends