തീയതി കഴിഞ്ഞിട്ടും ബില്ലടയ്ക്കാത്ത വീട്ടുകാരനെത്തേടി കെ.എസ്.ഇ.ബി ജീവനക്കാരനെത്തിയപ്പോള്‍ ...

ഗാര്‍ഹിക വൈദ്യുത ബില്‍ അടക്കാത്തത് കാരണം വൈദ്യുതബന്ധം വിഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് വീട്ടുകാരുടെ മര്‍ദ്ദനം. തിയ്യതി കഴിഞ്ഞിട്ടും ബില്‍ അടക്കാത്ത നൊച്ചാട് ചാത്തോത്ത് താഴ മാരാര്‍ കണ്ടി സുള്‍ഫിക്കറും സഹോദരന്‍ സദറുദ്ധീനും കൂടിയാണ് വീട്ടില്‍ ഫ്യൂസ് ഊരാനെത്തിയ നടുവണ്ണൂര്‍ ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ കരിമ്ബാലങ്കണ്ടി കാസിമിനെ ക്രൂരമായി അടിച്ചു പരിക്കേല്പിച്ചത്.
അവധി കഴിഞ്ഞത് മൂന്ന് പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ജീവനക്കാരനെ വീട്ടുകാര്‍ ആക്രമിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. ജീവനക്കാരനെ അക്രമിച്ചതറിഞ്ഞു അന്വേഷിക്കാനെത്തിയ കെ.എസ്.ഇ. ബി സബ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരോടും പ്രതികള്‍ അസഭ്യ വര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അക്രമത്തില്‍ പരിക്കേറ്റ കാസിം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കയ്യിലും വാരിയെല്ലിനും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. വൈദ്യുതി ബില്‍ കുടിശ്ശികയുള്ള പ്രദേശത്തെ എല്ലാ വീട്ടിലും കയറി കാസിം മുന്നറിയിപ്പ് നല്‍കുകയും സുല്‍ഫിക്കര്‍ ഒഴിച്ച് എല്ലാവരും ബില്‍ അടക്കുകയും ചെയ്തിരുന്നു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരനാണ് സുള്‍ഫിക്കര്‍. കേസ് പിന്‍വലിക്കുന്നതിനായി കാസിമിന് നിരന്തരം ഭീഷണിയും സമ്മര്‍ദ്ദവുമുണ്ട്.
നടുവണ്ണൂര്‍ ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതി പ്രകാരം സുല്‍ഫിക്കറിനും സഹോദരന്‍ സദറുദ്ധീനും എതിരെയും ഇവരുടെ മാതാവിന്റ പരാതിയില്‍ കാസിമിനെതിരെയും പേരാമ്പ്ര പോലീസ് കേസ് ചാര്‍ജ് ചെയ്തു. കാസിമിനെ മര്‍ദ്ദിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിലും പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ നടുവണ്ണൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha

























