Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സതീഷ് ബിജെപിക്കാരനാ, അല്ല ആര് പറഞ്ഞു സതീഷ് സിപിഎമ്മുക്കാരനാ... മര്‍ദനമേറ്റ് മരിച്ച സതീശന്റെ മൃതദേഹത്തിന് പാര്‍ട്ടിക്കാര്‍ തമ്മില്‍ വാക്ക്‌പോര്,സത്യാവസ്ഥ എന്താണ്

27 NOVEMBER 2017 08:35 AM IST
മലയാളി വാര്‍ത്ത

കയ്പമംഗലത്ത് ബി.ജെ.പിസി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റയാള്‍ മരിച്ചു. കാളമുറി വെസ്റ്റ് പവര്‍സ്‌റ്റേഷന് സമീപം ചക്കന്‍ചാത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ സതീശന്‍ (46) ആണ് മരിച്ചത്.

മരിച്ചയാള്‍ തങ്ങളുടെ പ്രവര്‍ത്തകനാണ് എന്നവകാശപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി. തിങ്കളാഴ്ച കയ്പമംഗലത്തും കൊടുങ്ങല്ലൂരും ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അതേസമയം, സതീശന്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് ഭാര്യ സിന്ധുവും മകന്‍ സന്ദീപും മതിലകം പൊലീസിന് മൊഴി നല്‍കി.ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് കാളമുറി അകംപാടത്ത് വെച്ച് ഇരുപക്ഷവും ഏറ്റുമുട്ടിയത്.

തലേന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലി ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ചത്തെ സംഘട്ടനം.&ിയുെ;കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിനായി പോകാന്‍ നിന്ന മൂന്നു സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ തെറിവിളിച്ച് കൈയേറ്റത്തിന് മുതിര്‍ന്നതാണ് പ്രകോപനത്തിന് കാരണം.

ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാളമുറി സന്റെറില്‍ നിന്നും പരിപാടിക്ക്‌പോകാന്‍ നിന്ന കൂടുതല്‍ പ്രവര്‍ത്തകര്‍ അകംപാടത്ത് എത്തി. ഇവരുമായുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ വാക്കുതര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ബി.ജെ.പിക്കാരനായ തന്റെ സഹോദരപുത്രനെ കൂട്ടത്തല്ലിനിടയില്‍ പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് സതീശന് മര്‍ദനമേറ്റത്. 

ഇരുപക്ഷത്തില്‍നിന്നുമായി &ിയുെ;ആറ് പേര്‍ക്ക് കൂടി പരിക്കേറ്റു. സംഘര്‍ഷം സമാധാനമായശേഷം സൈക്കിള്‍ ചവിട്ടി വീട്ടിലേക്ക് പോയ സതീശന് അഞ്ചരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആദ്യം കയ്പമംഗലം ഗാര്‍ഡിയന്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മദര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു.മരണ വിവരം അറിഞ്ഞ ഉടന്‍ സി.പി.എം പ്രവര്‍ത്തകര്‍ സതീശന്റെ വീട്ടിലെത്തി. പത്തുമണിയോടെ ബി.ജെ.പി പ്രവര്‍ത്തകരും എത്തി. ഇവര്‍ അവിടെയുണ്ടായിരുന്ന സി.പി.എമ്മുകാരോട് കയര്‍ത്ത് ബഹളം വെച്ചു. ഇതോടെ വീട്ടുകാര്‍ ബി.ജെ.പി പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.പക്ഷേ, ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബഹളം തുടര്‍ന്നു. ഇതോടെ പൊലീസ് ഇരുകൂട്ടരെയും വീട്ടില്‍ നിന്ന് ഒഴിവാക്കി.

ഇതിനിടെയാണ്, ബി.ജെ.പി ജില്ല നേതൃത്വം കയ്പമംഗലം മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ നഗരസഭ പരിധിയിലും തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (45 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (59 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends