Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വ്യാജരേഖകളുണ്ടാക്കി വന്‍തുക യാത്രാപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനുമെതിരെ അന്വേഷണം

27 NOVEMBER 2017 09:00 AM IST
മലയാളി വാര്‍ത്ത

വ്യാജരേഖകളുണ്ടാക്കി വന്‍തുക യാത്രപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡംഗമായിരുന്ന അജയ് തറയിലിനുമെതിരെ അന്വേഷണം. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ദേവസ്വം വിജിലന്‍സിനാണ് അന്വേഷണ ചുമതല.

ദേവസ്വം ബോര്‍ഡ് യോഗം നടത്തിയെന്ന് രേഖയിലുള്ള ദിവസം ശബരിമലയില്‍ ഉണ്ടായിരുന്നതായി കാട്ടി യാത്രപ്പടി എഴുതിയെടുത്തു. ഒരേദിവസം സിറ്റിങ് ഫീസും യാത്രപ്പടിയും കൈപ്പറ്റി. ഇതിനായി ദേവസ്വംബോര്‍ഡിന്റെ മിനിറ്റ്‌സിലോ ശബരിമല സന്ദര്‍ശക രജിസ്റ്ററിലോ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് ഉറപ്പായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ദേവസ്വം ബോര്‍ഡ് രേഖകളനുസരിച്ച് 2016 ആഗസ്ത് 16ന് തിരുവനന്തപുരത്ത് ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. 1.15 കോടി രൂപയുടെ മരാമത്ത് പണികള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിയ യോഗത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും പങ്കെടുത്തതായും രേഖകളിലുണ്ട്.
എന്നാല്‍, ഇതേ ദിവസംതന്നെ ഇരുവരും ശബരിമലയിലേക്കുള്ള യാത്രാബത്ത എഴുതിയെടുത്തത് സംശയങ്ങള്‍ക്കിടയാക്കുന്നു. യാത്രാബത്തയ്ക്കായി ഇവര്‍ ഹാജരാക്കിയ രേഖകളില്‍ ആ ദിവസം പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചിതറയില്‍നിന്നും അജയ് തറയില്‍ ആലുവയില്‍നിന്നും ശബരിമലയിലേക്ക് യാത്ര ചെയ്തതായി കാണിക്കുന്നു. യോഗം ചേരാതെ യോഗത്തിന്റ മിനിറ്റ്‌സ് എഴുതിയുണ്ടാക്കി. അല്ലെങ്കില്‍ യാത്രാബത്തയ്്ക്കായി യാത്ര ചെയ്തുവെന്ന് വ്യാജരേഖയുണ്ടാക്കി. പ്രയാറിന്റെയും അജയ്തറയിലിന്റെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി.

ദേവസ്വം ബോര്‍ഡില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍. കൂടാതെ, അജയ്തറയിലിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ചുമതലയുണ്ടായിരുന്ന ക്ഷേത്രത്തില്‍നിന്ന് ഏഴുലക്ഷം രൂപ വകമാറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. ക്രമക്കേട് പിടികൂടിയപ്പോള്‍ പണം തിരിച്ചടച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ സ്റ്റാഫിലുണ്ടായിരുന്ന അടിച്ചുതളിക്കാരനെ വാച്ചറായി ചട്ടം മറികടന്ന് നിയമനം നടത്തിയതും അജയ്തറയിലിന്റെ സ്റ്റാഫിലുണ്ടായിരുന്ന മറ്റൊരാളെ ശംഖുംമുഖം ക്ഷേത്രത്തിന്റെ ചുമതലക്കാരനായി നിയമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായി 24പേരെ നിയമിക്കുന്നതിനും ദേവസ്വം സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനും കൈക്കൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends