Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഇനി അഡ്വ. ബി.എ. ആളൂരിന്റെ ദിനങ്ങള്‍; നിര്‍ണായകമായ നീക്കങ്ങളിലൂടെ ആളൂര്‍ കോടതിയിലെത്തുമ്പോള്‍...

27 NOVEMBER 2017 09:24 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ജിഷ വധക്കേസില്‍ അങ്കം മുറുക്കാന്‍ അഡ്വ. ബി.എ. ആളൂര്‍ രംഗത്തെത്തുകയാണ്. നിയമവിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയെ പ്രതി ലൈംഗികമായി പീഡിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സമീപിച്ചെന്നും ഇത് നടക്കാതെ വന്നതോടെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ വാദം തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ പ്രൊസിക്യൂഷന്‍ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

അതേസമയം ഇന്ന് പ്രതിഭാഗം വാദം ആരംഭിക്കുകയാണ്. പ്രതി അമിറുള്‍ ഇസ്ലാമിനെ രക്ഷിക്കാന്‍ അഡ്വ.ആളൂര്‍ കരുതിവച്ചിട്ടുള്ള വജ്രായുധം എന്തായിരിക്കുമെന്ന ആകാംക്ഷയാണിപ്പോള്‍ നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുള്ളത്. തന്റെ വാദം കേള്‍ക്കാന്‍ ആളൂര്‍ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ കോടതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സൗമ്യകേസില്‍ ഗോവിന്ദചാമിയെ കൊലക്കയറില്‍ നിന്നും രക്ഷിച്ച തന്റെ കരിയറിലെ സുവര്‍ണ്ണനേട്ടം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമെന്ന ഉത്തമവിശ്വാസിത്തിലാണ് ഇന്ന് ആളൂര്‍ കോടതിയിലേക്ക് യാത്രയാവുന്നത്.

കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂര്‍ വക്കീല്‍ ആദ്യമായി ഹാജരാകുമ്പോള്‍ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു. വിചാരണക്കോടതിയില്‍ ആളൂര്‍ വക്കീല്‍ തിരിച്ചുംമറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. പിന്നീട് സുപ്രീംകോടതിയില്‍ വാദം കൊലക്കയറില്‍ നിന്ന് ഗോവിന്ദചാമിയെ രക്ഷിച്ചു.

ജീവിക്കാന്‍പോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാന്‍ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അഡ്വ. ആളൂര്‍ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.

ഈ കേസിന്റെ വിജയത്തോടെ ജിഷാ കൊലക്കേസില്‍ താരാമാകാന്‍ ആളൂരെത്തി. അമീര്‍ ഉള്‍ ഇസ്ലാമിന്റെ വക്കീലിന്റെ കോട്ടുമിട്ടു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനുപോലും സാധാരണഗതിയില്‍ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നുംവരെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. പിന്നെ ഇതെല്ലാം ഏല്ലാവരും മറുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടേയും അഭിഭാഷകനായി ആളൂര്‍ മാറി.

ജിഷാ കേസില്‍ നിലവില്‍ റിമാന്റിലുള്ള പ്രധാന പ്രതി അമിറുള്‍ ഇസ്ലാമിന് ഒപ്പം ഉണ്ണിരാജയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്ത അനാറുള്‍ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മര്‍ദനമേറ്റ് മരണപ്പെടുകയായിരുന്നെന്നായിരുന്നു എന്നാണ് അഡ്വ.ആളൂര്‍ ഈയിടെ പുറത്ത് വിട്ട വിവരം. ഇത് സംബന്ധിച്ച് അമിറുള്‍ ഇസ്ലാം കഴിഞ്ഞ ദിവസം വിചാരണ കോടതിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.തന്നെയും മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെന്നും ഇവരില്‍ ഒരാള്‍ രക്ഷപെട്ടെന്നും ഭീകര മര്‍ദ്ധനത്തിനിടെ ഒപ്പമുണ്ടായിരുന്ന അനാറുള്‍ കൊല്ലപ്പെട്ടതോടെ ഭീതിയില്‍ താന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമായിരുന്നു അമിറുളിന്റെ കോടതിയെ ധരിപ്പിച്ചത്.

തുടര്‍ന്ന് കേസില്‍ പ്രൊസിക്യൂഷന്‍ സാക്ഷികളായ ഉണ്ണിരാജ,ജിഷയുടെ മാതാവ് രാജേശ്വരി,സഹോദരി ദീപ തുടങ്ങിയവരും പി പി തങ്കച്ചന്‍ സാജുപോള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമടക്കം 30 പേരെ പുനര്‍വിചാരണ ചെയ്യണമെന്ന ആവശ്യവുമായി ആളൂര്‍ വിചാരണകോടതിയെ സമീപിച്ചു.എന്നാല്‍ കോടതി ഈ ആവശ്യം തള്ളി. വിചാരണകോടതി ഈ ആവശ്യം നിരാകരിച്ചതോടെ ആളൂര്‍ ഹൈക്കോടതിയെ സമീപിക്കുകയും ലിസ്റ്റിലുള്‍പ്പെടുത്തിയിരുന്ന കഴിഞ്ഞ ദിവസം മരണപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഉള്‍പ്പെടെ 7 പേരെ പുനര്‍ വിചാരണചെയ്യാന്‍ കോടതി അനുമതി നല്‍കുകുകയും ചെയ്തിരുന്നു.

ഇവരില്‍ ഉണ്ണിരാജ, ജിഷയുടെ സഹോദരി ദീപ, ആലുവ സി ഐ വിശാല്‍ ജോണ്‍സണ്‍, കുറുപ്പംപടി എസ് ഐ സുനില്‍ തോമസ്, സി പി ഒ ഹബീബ് എന്നിവരെ ഇന്നലെ ആളുര്‍ വിസ്തരിച്ചു. പൊലീസ് മര്‍ദനത്തെക്കുറിച്ചും തുടര്‍ന്നുള്ള മരണത്തെക്കുറിച്ചും ആളൂര്‍ ചോദിച്ചപ്പോള്‍ അങ്ങിനൊന്ന് നടന്നിട്ടില്ലന്നും അജ്ഞാത മൃതദ്ദേഹം കണ്ടെത്തിയത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നുമായിരുന്നു ഉണ്ണിരാജ മറുപിടി നല്‍കിയതെന്നാണ് ലഭ്യമായ വിവരം. അധികാര പരിധിയിലെ തെളിയിക്കപ്പെടാത്ത കൊലപാതങ്ങളുടെ എണ്ണത്തെക്കുറിച്ചാരഞ്ഞപ്പോഴും ഓര്‍മ്മക്കുറവ് ചൂണ്ടിക്കാട്ടിയാണെത്രേ ഉണ്ണരാജ രക്ഷപെട്ടത്.

വിചാരണ പൂര്‍ത്തിയായി കേസ് വാദത്തിലേക്ക് നീങ്ങിയിരുന്ന ഘട്ടത്തില്‍ പ്രതിഭഗം ഉയര്‍ത്തിയ പൊലീസ് മര്‍ദ്ധനവും തുടര്‍ന്നുള്ള കൊലയും മറ്റും കേസില്‍ നിര്‍ണ്ണായ വഴിത്തിരിവകുമെന്നായിരുന്നു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends