Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മതം മാറാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്; ഹാദിയയുടെ കേസില്‍ മതം മാറ്റമല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിവാഹം കഴിച്ചയാളുമാണ് സംശയത്തിന്റെ നിഴലില്‍

28 NOVEMBER 2017 03:24 PM IST
മലയാളി വാര്‍ത്ത

രാജ്യംമുഴുവന്‍ ഹാദിയ കേസ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പലരും ചോദ്യം ചെയ്യുന്നു. ഹൈക്കോടതി തീരുമാനം സുപ്രിംകോടതി സ്‌റ്റേ ചെയ്യാത്തതിനാല്‍ വിവാഹം അസാധുവാക്കിയ നടപടിക്ക് നിയമപരമായി കൂടുതല്‍ ശക്തിപകരുന്നു. വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിയാണ് ഹാദിയ കേസും പരിഗണിച്ചത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കുന്നതിന് നിയമതടസമില്ല. ഹാദിയയുടെ കാര്യത്തില്‍ അത് സാങ്കേതികമായി ശരിയാണ്. വിവാഹം തട്ടിക്കൂട്ടിയതാണെന്ന് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി അത് റദ്ദാക്കിയതെന്ന് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.

ഹിന്ദു പെണ്‍കുട്ടികളെ മുസ്്‌ലിം യുവാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കാണാതാകുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ലഭിക്കുന്നുണ്ട്. ഈ കേസുകളിലൊക്കെ പെണ്‍കുട്ടികളെ ഹാജരാക്കുമ്പോഴും വിവാഹം നടന്നെന്ന് പറയുന്ന രേഖകളുടെ തെളിവുകള്‍ ഹാജരാക്കുമ്പോഴും പതിവായി ചില ആളുകള്‍ ഉണ്ടാവും. എസ്.ഡി.പി.ഐ നേതാവ് സൈനബ ഉള്‍പ്പെടെയുള്ളവരാണിത്. ഇവരെയും ഇവരുടെ പശ്ചാത്തലവും കോടതിക്ക് വ്യക്തമായി അറിയാം. അതുകൂടി കണക്കിലെടുത്താണ് കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. കോടതിയുടെ തുറന്ന ജഡ്ജ്‌മെന്റില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഷെഫിന്‍ ജഹാന് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നു



19-12-2016ല്‍ ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും സാനിധ്യത്തില്‍ പുത്തൂര്‍ ജുമാമസ്ജിദ് ഖാസിയാണ് വിവാഹം നടത്തിയതെന്നാണ് സൈനബ ഹൈക്കോടതിയെ അറിയിച്ചത്. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വീട്ടുകാരടക്കം അന്‍പതോളം പേര്‍ പങ്കെടുത്തെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാദിയയുടെ വീട്ടുകാരാരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. മലപ്പുറം പുത്തൂര്‍ ജുമാമസ്ജിദിന് അടുത്തുള്ള, സൈനബ എന്ന എസ്്.ഡി.പി.ഐ നേതാവിന്റെ വീട്ടിലാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിവാഹം തിടുക്കപ്പെട്ട് നടത്തിയതാണെന്നും ഇതില്‍ സംശയമുണ്ടെന്നും വ്യക്തമാക്കി വിവാഹം റദ്ദാക്കിയത്. അഖിലയെ സൈനബ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതെന്ന് പിതാവ് അശോകന്‍ ആരോപിച്ചിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പുത്തൂര്‍ മുസ്്‌ലിം ജമാഅത്തിന് രജിസ്‌ട്രേഷന്‍ ഉണ്ടെന്ന് പോലും വ്യക്തമല്ല. വിവാഹ സര്‍ട്ടിഫിക്കറ്റിലെ ഷെഫിന്‍ജഹാന്റെ പേരിന്റെ സ്‌പെല്ലിംഗും ഹാദിയയുടെ പിതാവിന്റെ പേരും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഖില്‍ അശോകന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 



അതിനാല്‍ വിവാഹം പെട്ടെന്ന് തട്ടിക്കൂട്ടിയതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 14-12-2016ലാണ് ഹാദിയയെ എറണാകുളത്തെ എറണാകുളം എസ്.എന്‍.വി സദനം ഹോസ്റ്റലിലാക്കാന്‍ കോടതി ഉത്തരവിടുന്നത്. അതിന് ശേഷം 19-12-16ല്‍ വിവാഹം നടന്നെന്നും പറയുന്നു. ഒരു മുസ്്‌ലിമിനെ വിവാഹം കഴിച്ചാല്‍ മതപരിവര്‍ത്തന വിഷയത്തില്‍ കോടതിക്ക് ഇടപെടനാവില്ലെന്ന് എസ്.ഡി.പി.ഐ നേതാവ് സൈനബ ഉപദേശം നല്‍കിയതായി പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതേ സ്വഭാവമുള്ള മറ്റൊരു കേസില്‍ ആതിര എന്ന പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയില്‍ വ്യക്തമാക്കുന്നു. ആ കേസിന്റെ അന്വേഷണം ചെര്‍പ്ലശേരി പൊലീസ് നടത്തുകയാണ്. ഇതെല്ലാം അശോകന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends