Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ന്യൂനപക്ഷങ്ങളെ പിണക്കാതിരിക്കാന്‍ സി.പി.എം രാഷ്ട്രീയമായി ഹാദിയയുടെ ഒപ്പം; എന്‍.ഐ.എയുടെ അന്വേഷണവും തെളിവുകളും ശക്തം; ഇത് സുപ്രിംകോടതിക്ക് മനസിലായത് കൊണ്ടാണ് വിവാഹം റദ്ദാക്കാഞ്ഞത്

28 NOVEMBER 2017 04:25 PM IST
മലയാളി വാര്‍ത്ത

ഹാദിയ കേസില്‍ ന്യൂനപക്ഷങ്ങളെ പിണക്കാതിരിക്കാന്‍ സി.പി.എം രാഷ്ട്രീയമായി ഹാദിയയുടെ അഭിപ്രായത്തിനും സ്വാതന്ത്ര്യത്തിനും ഒപ്പം നില്‍ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ എന്‍.ഐ.എയുടെ നിലപാടുകള്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും വനിതാ കമ്മിഷനും പക്ഷെ, രണ്ട് നിലപാടുകളാണ് സ്വീകരിക്കുന്നത്. ഹാദിയയുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കിട്ടിയ പരാതിയെ തുടര്‍ന്ന് കോട്ടയം എസ്.പിയോട് ഹാദിയെ നേരില്‍ കണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഹാദിയയെ കാണേണ്ട കാര്യമില്ലെന്ന നിയമോപദേശം എ.ജി നല്‍കിയതിനാല്‍ കാണാനാവില്ലെന്ന് എസ്.പി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. അതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. 

ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് ഐ.എസ് റിക്രൂട്ടര്‍ കണ്ണൂര്‍ ചൊകഌ സ്വദേശി മന്‍സൂറുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. മന്‍സൂറിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗവുമാണ് ഷെഫിന്‍. ഒരാളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ മന്‍സൂറിനോട് ചോദിക്കുന്നതിന്റെ ഓഡിയോയും തങ്ങളുടെ പക്കലുണ്ടെന്ന് എന്‍.ഐ.എ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിന് പിന്നില്‍ വ്യക്തമായ കാര്യങ്ങളുണ്ടെന്ന് എ.ജി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഷെഫിന്‍ ജഹാനെതിരെ എന്‍.ഐ.എയ്ക്ക് തെളിവ് ലഭിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ല. 

കോടതി നിര്‍ദ്ദേശപ്രകാരം എന്‍.ഐ.എ അന്വേഷണം നടത്തിവരുകയാണ്. ഹാദിയ കേസില്‍ സുപ്രിംകോടതി ഇടപെടുന്നതിനിടെ ഷെഫിന്‍ ജഹാനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം എന്നറിയുന്നു. മുഴുവന്‍ തെളിവുകളും ശേഖരിച്ച്, അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അറസ്റ്റെന്ന് അറിയുന്നു. എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാനെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്. ഹാദിയയെ മതംമാറ്റിയെന്ന് പറയുന്ന സത്യസരണി എന്ന സംഘടനയ്‌ക്കെതിരെ 11 കേസുകള്‍ നിലവിലുണ്ട്. അതില്‍ ഏഴെണ്ണത്തിന്റെ അന്വേഷണം എന്‍.ഐ.എ നടത്തിവരുകയാണ്. ഇത്തരം സംഭവവികാസങ്ങള്‍ക്കിടയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതികൂലനിലപാട് എടുത്താല്‍ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന് അത് ആയുധമാക്കാനാകും. 

എന്‍.ഐ.എയെ നിയന്ത്രിക്കുന്നത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിണെങ്കിലും ഇതുപോലെയുള്ള വിവാദമായ കാര്യങ്ങളില്‍ സുപ്രിംകോടതിയില്‍ വ്യക്തമായ തെളിവുകളില്ലാതെ ഒന്നും പറയാനാവില്ല. കാര്യങ്ങളുടെ കിടപ്പ് സങ്കീര്‍ണമായത് കൊണ്ടാണ് മാതാപിതാക്കളുടെ ഒപ്പം ഹാദിയയെ വിടാഞ്ഞതും വിവാഹം റദ്ദാക്കാഞ്ഞതും. ഇതുവരെ കേട്ടതില്‍ നിന്ന് വിചിത്രമായ കേസാണിതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദിപക് മിശ്ര തന്നെ വ്യക്തമാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends