ഹാദിയ ഷഫിനുമായി ഫോണില്‍ സംസാരിച്ചു, ഹാദിയയെ കാണാന്‍ ഷഫിന്‍ അടുത്ത ദിവസം സേലത്ത് എത്തുമെന്ന് സൂചന

ഷഫിന്‍ ജഹാനുമായി ഹാദിയ ഫോണില്‍ സംസാരിച്ചതായി കോളജ് കേന്ദ്രങ്ങള്‍ അറിയിച്ചു.ഇന്നലെ രാവിലെ പ്രിന്‍സിപ്പല്‍ ഡോ. ജി. കണ്ണന്റെയും പൊലീസിന്റെയും അനുമതിയോടെയാണ് ഹാദിയ ഫോണില്‍ സംസാരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സേലത്തെത്തിയ ഉടന്‍ ശഫിന്‍ ജഹാനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കണക്ഷന്‍ കിട്ടിയിരുന്നില്ല. ഹാദിയയെ കാണാന്‍ ശഫിന്‍ ജഹാനെ കോടതി വിലക്കിയിട്ടില്ലെന്നാണ് നിയമകേന്ദ്രങ്ങളും പറയുന്നത്.
ഹാദിയയെ കാണാന്‍ ഷഫിന്‍ ജഹാന്‍ അടുത്ത ദിവസം സേലത്ത് എത്തുമെന്നാണ് സൂചന. ഹാദിയ ആഗ്രഹിക്കുന്നവരെ കാമ്ബസില്‍വെച്ച് കാണാന്‍ അനുമതി നല്‍കുമെന്നും എന്നാല്‍, മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാവും. മൊബൈല്‍ ഫോണും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
ശഫിന്‍ ജഹാനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പൊലീസിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഹോസ്റ്റലില്‍ നിലവില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍, ഒരു വനിത ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്. ബുധനാഴ്ച രാവിലെ ഹാദിയ കോളജിലേക്ക് പോയിരുന്നുവെങ്കിലും ക്ലാസില്‍ ഹാജരായില്ല.
പൊലീസ് സംഘവും ഹാദിയയെ അനുഗമിച്ചു. എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് ഹാദിയയുടെ അപേക്ഷയും മറ്റും ബുധനാഴ്ചയാണ് അയച്ചത്. സര്‍വകലാശാലയുടെ അനുമതി ലഭ്യമാവുന്നതോടെ കോഴ്‌സില്‍ ചേരാനാവും. ഹാദിയ മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ കോളജ് രേഖകളില്‍ അഖില അശോകന്‍ എന്ന പേരിന് പകരം ഹാദിയ എന്നാക്കി മാറ്റുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























