Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഹയര്‍ എഡ്യൂക്കേഷന് പുതിയ വാതായനം തുറന്ന് കേരളത്തില്‍ പുതിയ ഓപ്പണ്‍ സര്‍വകലാശാല വരുന്നു

30 NOVEMBER 2017 10:05 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. എക്‌സിക്യൂട്ടിവ് ബോഡി അംഗങ്ങളായ ഡോ. ഫാത്തിമത്ത് സുഹറ അദ്ധ്യക്ഷയും ഡോ. ആര്‍.കെ. സുരേഷ്‌കുമാര്‍ അംഗവുമായ സമിതി ഓപ്പണ്‍ സര്‍വകലാശാല വേണോ വേണ്ടയോ എന്നും ഏത് വിധത്തില്‍ നടപ്പാക്കണം എന്നുമാണ് പഠിക്കുക. പുനഃസംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ എക്‌സിക്യൂട്ടിവ് ബോഡി യോഗത്തിലാണ് തീരുമാനം.

ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനെക്കുറിച്ച് 2009ല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനായി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല (ഇഗ്‌നോ) മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാം തക്വാലെ അദ്ധ്യക്ഷനായ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

ഈ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ചാണ് പുതിയ സമിതി പഠനം നടത്തുന്നതെന്ന് കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ഡോ. രാജന്‍ഗുരുക്കളും മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍വര്‍ഗീസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ സര്‍വകലാശാലകളിലും ബിരുദകോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടാത്ത അരലക്ഷത്തിലധികം കുട്ടികളുണ്ട്. കലിക്കറ്റ് സര്‍വകലാശാലയില്‍ 60,000 പേരാണ് ഓരോ വര്‍ഷവും പുറത്താവുന്നത്. അയല്‍സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വിദൂരപഠന സ്ഥാപനങ്ങള്‍ വന്‍തുക ഈടാക്കി കുട്ടികളെ കബളിപ്പിക്കുമ്പോള്‍ ഗുണനിലവാരമുറപ്പാക്കി സര്‍ക്കാര്‍ മേഖലയില്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാനാണ് കൗണ്‍സില്‍ ആലോചിക്കുന്നത്. ഇതിനായി നിയമനിര്‍മ്മാണം വേണ്ടിവരും.

സര്‍വകലാശാലകളില്‍ നിലവിലുള്ള വിദൂരവിദ്യാഭ്യാസ വിഭാഗവും െ്രെപവറ്റ് രജിസ്‌ട്രേഷനും ഘട്ടംഘട്ടമായി നിറുത്തലാക്കി പൂര്‍ണമായും ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ കൊണ്ടുവരാനായിരുന്നു രാം തക്വാലെ സമിതിയുടെ ശുപാര്‍ശ. വിദൂരവിദ്യാഭ്യാസ വിഭാഗവും െ്രെപവറ്റ് രജിസ്‌ട്രേഷനും വേര്‍പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നു.

സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ എക്‌സിക്യൂട്ടിവ് ബോഡി അംഗങ്ങളായ ഡോ. ജോയ് ജോബ് കുളവേലില്‍ അദ്ധ്യക്ഷനും ഡോ. കെ.കെ. ദാമോദരന്‍, ഡോ. ജെ. രാജന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയെയും നിയോഗിച്ചു. സ്വയംഭരണപദവി വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതിയെത്തുടര്‍ന്ന്, ഇതേക്കുറിച്ച് പഠനം നടത്താന്‍ കൗണ്‍സിലിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വയംഭരണപദവി ലഭിച്ചശേഷം കോളേജുകളിലുണ്ടായ അക്കാഡമിക് മാറ്റങ്ങള്‍ സമിതി പരിശോധിക്കും. 19 കോളേജുകള്‍ക്കാണ് സ്വയംഭരണപദവി നല്‍കിയത്. ഇതില്‍ എറണാകുളം മഹാരാജാസ് കോളേജ് ഒഴികെയുള്ളവ എയ്ഡഡാണ്.

മൈസൂരിലെ കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ സര്‍വകലാശാലയുടെ അംഗീകാരം യു.ജി.സി പിന്‍വലിച്ചിട്ട് രണ്ടുവര്‍ഷമായി. വഴിവിട്ട് കോഴ്‌സ് നടത്തിയതിനാണ് നടപടി. സര്‍വകലാശാല പ്രവര്‍ത്തിക്കുന്നില്ലെങ്കിലും 900 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പ്രതിവര്‍ഷം 50 കോടി കണ്ടെത്തണം. ഓപ്പണ്‍ സര്‍വകലാശാല പൂട്ടി പുതിയ സര്‍വകലാശാല ആരംഭിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. സര്‍വകലാശാലാ കെട്ടിടം നൈപുണ്യവികസന കേന്ദ്രമാക്കാനാണ് പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends