മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം; സിദ്ധന്റെ സഹായികള്‍ പിടിയില്‍

കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടയില്‍ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ വ്യാജസിദ്ധന്‍ സിറാജുദീന്റെ സഹായിയായ രണ്ടുപേരെ കരുനാഗപ്പള്ളി സിഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തു. കരുനാഗപ്പള്ളി സ്വദേശികളായ മുഹമ്മദ് അന്‍സര്‍ (27), മുഹമ്മദ് അഫ്‌സല്‍ (29) എന്നിവരാണു പിടിയിലായത്.
സിറാജുദീന്റെ കരുനാഗപ്പള്ളിയിലെ മുഖ്യ ഏജന്റായ കബീറിന്റെ മകനാണ് മുഹമ്മദ് അഫ്‌സല്‍. ഇയാളാണു ഹസീന മരിച്ചശേഷം സിറാജുദീനെ കാറില്‍ രക്ഷപെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്‌തുവരികയാണ്. മന്ത്രവാദി സിറാജുദീന്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹസീനയുടെ പിതാവ് ഹസന്‍കുഞ്ഞിനേയും സിറാജുദീന്റെ മുഖ്യ ഏജന്റ കബീറും റിമാന്‍ഡിലാണ്. സിറാജുദീന്റെ സഹായികളായി ചിലര്‍ കൂടി ഉണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അഫ്‌സലും മുഹമ്മദ് അഷറഫും പിടിയിലായത്.
വിവിധസ്ഥലങ്ങളില്‍ ഒളിവില്‍ പോകുന്നതിനു സിറാജുദീനെ സഹായിച്ചവരില്‍ ചിലര്‍ കൂടി പിടിയിലാകാനുള്ളതായും സൂചനയുണ്ട്. ഹസീനയുടെ ബന്ധുക്കളില്‍ ചിലരെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. മറ്റു ചിലരെ കൂടി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha