Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം

30 NOVEMBER 2017 09:59 AM IST
മലയാളി വാര്‍ത്ത

കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമാണ് ഇന്നലെ വിടപറഞ്ഞത്. ഒന്നാം കേരള നിയമസഭാംഗവും മുതിര്‍ന്ന സിപിഐ നേതാവുമായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം കുറച്ചു നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ രോഗം മൂര്‍ച്ഛിച്ചതോടെ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പകല്‍ 12.20നാണ് അന്ത്യം. അഞ്ചുതവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായിരുന്നു. പൊതുപ്രവര്‍ത്തനരംഗത്തെ സൗമ്യസാന്നിധ്യമായിരുന്ന ഇ ചന്ദ്രശേഖരന്‍നായര്‍ തിരുവനന്തപുരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലായിരുന്നു താമസം.

മാവേലിസ്‌റ്റോറിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം മൂന്നുതവണ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. 1957ല്‍ കൊട്ടാരക്കരയില്‍നിന്നാണ് 28ാം വയസ്സില്‍ എംഎല്‍എയാകുന്നത്. ആദ്യ നിയമസഭയിലെ ബേബി. '67ലും കൊട്ടാരക്കരയില്‍നിന്ന് ജയിച്ചു. സി അച്യുതമേനോന് മത്സരിക്കാന്‍ 1970ല്‍ എംഎല്‍എസ്ഥാനം രാജിവച്ചു. 1980ലും 1987ലും നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്‌ളൈസ് മന്ത്രിയായി. '96ല്‍ നായനാര്‍ മന്ത്രിസഭയില്‍ മൃഗസംരക്ഷണം, ടൂറിസം വകുപ്പുകളുടെ ചുമതല വഹിച്ചു. പ്രമുഖ സഹകാരികളിലൊരാളായിരുന്നു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ ഡയറക്ടര്‍, ഓള്‍ ഇന്ത്യാ സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍, നാഷണല്‍ കോ ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്റ്, റിസര്‍വ് ബാങ്കിന്റെ അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് ബോര്‍ഡ് അംഗം, അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായുള്ള റിസര്‍വ് ബാങ്കിന്റെ സ്റ്റാന്‍ഡിങ് അഡ്വൈസറി കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിറ്റിയിലും ദേശീയ കൌണ്‍സിലിലും അംഗമായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ 1948ല്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തി. 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി.

കേരള വികസന മാതൃക: പ്രതിസന്ധിയും പരിഹാരമാര്‍ഗങ്ങളും, ഹിന്ദുമതം ഹിന്ദുത്വം, ചിതറിയ ഓര്‍മകള്‍; മറക്കാത്ത ഓര്‍മകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മികച്ച പാര്‍ലമെന്റേറിയനുള്ള ആര്‍ ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചു.

തിരുകൊച്ചി എംഎല്‍സിയായിരുന്ന എ ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനായി കൊട്ടാരക്കര കിഴക്കേക്കര ഈശ്വരവിലാസം ബംഗ്‌ളാവില്‍ 1928 ഡിസംബര്‍ രണ്ടിനാണ് ജനനം. പാലാക്കുഴി, കൊട്ടാരക്കര ടൌണ്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എസ്ബി കോളേജില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് ബിഎല്‍ ബിരുദവും നേടി. തുടര്‍ന്ന് കൊട്ടാരക്കരയില്‍ അഭിഭാഷകനായി. കുറച്ചുകാലം ഇരുമ്പനങ്ങാട് സ്‌കൂളില്‍ അധ്യാപകനുമായിരുന്നു.

ഇ ചന്ദ്രശേഖരന്‍നായരുടെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends