Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കൊലപാതകത്തിന് ശേഷം അന്വേഷണത്തിന് എത്തിയത് മൂന്നു സി.ബി.ഐ. സംഘം; നാലാമത്തെ ടീമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്; രണ്ടര വര്‍ഷത്തിനുള്ളില്‍ ഏഴ് ഡിെവെ.എസ്.പിമാര്‍; ഇപ്പോഴും അന്വേഷണം എങ്ങുമെത്താതെ ആന്റയുടെ മരണം

30 NOVEMBER 2017 02:26 PM IST
മലയാളി വാര്‍ത്ത

ദുരൂഹസാഹചര്യത്തിലാണു പിതാവ് കാഞ്ഞാണി തലക്കോട്ടുക്കര ആന്റോ മരിച്ചത്. തൃശൂര്‍ പുത്തന്‍പള്ളിയിലേക്ക് എന്നു പറഞ്ഞ് ആന്റോയെ കുന്നത്തങ്ങാടി കളിക്കാടന്‍ ഈനാശുവിന്റെ മകന്‍ അന്തോണി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

അന്ന് രാത്രി ആന്റോ വീട്ടില്‍ തിരിച്ചെത്തിയില്ല. പിറ്റേന്ന് ഉച്ചയോടെ ആന്റോയുടെ ബൈക്കും മൃതശരീരവും പെരുമ്പുഴ പാലത്തിനടിയില്‍ നിന്നു പുല്ലഴി ചിറമ്മല്‍ ജോസിന്റെ സഹായത്തോടെ കണ്ടെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കളും അറിയിച്ചു. ഏകമകളായ നിമ്മി റോസിന് അന്ന് രണ്ടരവയസായിരുന്നു. പ്രതികളാണെന്ന് സംശയിക്കുന്ന പലരും ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന പുല്ലഴി മേടത്ത് സേതു (36) ആണ് ആന്റോയുടെ കൊലപാതകത്തിനു ശേഷം ആദ്യം മരിച്ചത്. 2002 ജനുവരി 16ന് പുല്ലഴിപ്പാടത്ത് ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അതിനു ശേഷം നിരവധി പേര്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ മരിച്ചു. അവസാനം തിരുവനന്തപുരം പാറശാല സ്വദേശിയായ കൃഷ്ണകുമാറും മരിച്ചു. ഇതിലും ദുരൂഹതയുണ്ട്. ഇതിനിടെ വീട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും നേരേ ഭീഷണിയും ഗുണ്ടാ ആക്രമണവുമുണ്ടായതായും അവര്‍ പറഞ്ഞു. നീതിക്കായി കാത്തിരുന്ന ആന്റോയുടെ മാതാപിതാക്കളും ഇതിനിടെ മരണമടഞ്ഞു. സമിതിയുടെ പോരാട്ടത്തിന്റെ ഫലമായി അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തെങ്കിലും കേസില്‍ ഒരാളെപ്പോലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

മൂന്നു സി.ബി.ഐ. സംഘം ഇതിനോടകം അന്വഷിച്ചു. നാലാമത്തെ ടീമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സംഭവത്തിനുശേഷം രണ്ടര വര്‍ഷത്തിനുള്ളില്‍ ഏഴ് ഡിെവെ.എസ്.പിമാര്‍ അന്വേഷിക്കാനെത്തിയിരുന്നു. ആരും അന്തിമറിപ്പോര്‍ട്ട് നല്‍കിയില്ല. ആന്റോയുടെയും സേതുവിന്റെയും കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഒന്നിച്ച് അന്വേഷിക്കുമെന്നും ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഉണ്ണിരാജന്‍ പറഞ്ഞിരുന്നു.

എന്നാല്‍, രണ്ടുമാസംകൊണ്ട് അദ്ദേഹം മലക്കംമറിഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ഡി .വൈ .എസ്.പി. ഗോപിനാഥ് ഒഴികെ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നു നീതി ലഭിച്ചില്ല. ഇപ്പോള്‍ ആക്ഷന്‍ കമ്മിറ്റിയും നിര്‍ജീവമാണ്. സത്യം എന്താണെന്ന് കേസ് അന്വേഷിച്ച പോലീസിനും സി.ബി.ഐക്കും അറിയാമെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് ജ്യോതി എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന മകള്‍ പറഞ്ഞു.

ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം എങ്ങും എത്താതായപ്പോള്‍ ആക്ഷന്‍ സമിതി രൂപീകരിച്ചു നിരവധി സമരങ്ങള്‍ നടത്തി. പ്രതികളില്‍ നിന്ന് ഒരാളെ ഒഴിവാക്കണമെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ആന്റോയുടെ സഹോദരന്‍ ടി.പി. സെബാസ്റ്റിയന്‍, സഹോദരീ ഭര്‍ത്താവ് ഇ.കെ. ഡേവീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends