Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കലാഭവന്‍ മണി, സന്തോഷ്, സാഗര്‍ ഷിയാസ് പിന്നാലെ അബിയും അകാലത്തില്‍ യാത്രയായതിന് പിന്നില്‍...

30 NOVEMBER 2017 12:34 PM IST
മലയാളി വാര്‍ത്ത

മിമിക്രിയില്‍ നിന്ന് സിനിമയിലെത്തി സ്വന്തമായി ഇടം കണ്ടെത്തിയ പല കലാകാരന്‍മാരും അകാലത്തില്‍ വിടവാങ്ങുന്നു. മലയാള പ്രേക്ഷകര്‍ക്കും സിനിമാ, മിമിക്രി ലോകത്തിനും ഇത് തീരാനഷ്ടമാണ്. കലാഭവന്‍ മണി, കലാഭവന്‍ സന്തോഷ്, സാഗര്‍ ഷിയാസ് ഇപ്പോ അബി. എല്ലാവരും അറുപത് തികയും മുമ്പോ അന്‍പത് പിന്നിടും മുമ്പോ ഈ ലോകത്തോട് വിടപറഞ്ഞു. എല്ലാവരും സാധാരണക്കാരില്‍ സാധാരണക്കാരായ കുടുംബങ്ങളില്‍ ജനിച്ച്, കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അനുഭവിച്ച്, സ്വപ്രയത്‌നം കൊണ്ട് പടിപടിയായി വളര്‍ന്ന് വന്നവരാണ്. കെ.എസ് പ്രസാദും സിദ്ധിഖും ലാലുമൊക്കെ മിമിക്രിയെ പോപ്പുലറാക്കി. അവരുടെ തൊട്ട് പിന്നിലുള്ള തലമുറയില്‍ പെട്ടവരാണ് അബിയും സാഗര്‍ ഷിയാസും. കലാഭവന്‍ മണിയും സന്തോഷുമൊക്കെ അതിന് ശേഷം വന്നവരും.

സ്‌കൂള്‍ കാലം മുതലേ മിമിക്രിയിലും മോണോ ആക്ടിലും പങ്കെടുത്തിരുന്ന ഹബീബ് അഹമ്മദ് എന്ന ചെറുപ്പക്കാരന്‍ മിമിക്രി ജീവിത വഴിയാക്കിയതോടെ പേര് അബിയെന്നാക്കി. ആമിനാ താത്തയെന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടി. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും വേണ്ട രീതിയില്‍ ശോഭിക്കാനായില്ല. എങ്കിലും മിമിക്രിയും ഡബ്ബിംഗുമായി കലാജീവിതം മുന്നോട്ട് കൊണ്ടുപോയി. കല്യാണ്‍ ജൂവലറിയുടെ ഉള്‍പ്പെടെ നിരവധി പരസ്യങ്ങളില്‍ അമിതാഭ് ബച്ചന് മലയാളത്തില്‍ ശബ്ദം നല്‍കിയിരുന്നത് അബിയിരുന്നു. സ്വന്തമായി മിമിക്രി ട്രൂപ്പ് അബി നടത്തിയിരുന്നു. ദിലീപും നാദിര്‍ഷയും തുടങ്ങി നിരവധി പേര്‍ അതിലെ അംഗങ്ങളായിരുന്നു. ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

വളരെ താഴേക്കിടയില്‍ നിന്ന് വന്ന് തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ കീഴടക്കിയ അതുല്യപ്രതിഭയായിരുന്നു കലാഭവന്‍ മണി. മദ്യപാനവും ജീവിതത്തിലെ അച്ചടക്കമില്ലായ്മയും കാരണം അന്‍പത് വയസ് തികയും മുമ്പ് മണിയെ കരള്‍രോഗം കവര്‍ന്നെടുത്തു. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവറായിരുന്ന മണിയെ കലാഭവനിലെത്തിച്ചത് നാദിര്‍ഷയും ദിലീപുമായിരുന്നു. മൂവരും ചേര്‍ന്ന് പിന്നീട് ഒരുപാട് വേദികളില്‍ തിളങ്ങി. സിനിമയിലും ഒരു പോലെയാണ് ഈ ത്രയം എത്തിയത്. നാദിര്‍ഷയ്ക്ക് പക്ഷെ, ശോഭിക്കാനായില്ല. സംവിധായകനെന്ന നിലയില്‍ ശ്രദ്ധനേടാനായി. അഭിനയത്തില്‍ മാത്രമല്ല ഗായകന്‍ എന്ന നിലയിലും മണി വേറിട്ടുനിന്നു. 

സാഗര്‍ഷിയാസ് രജനീകാന്തിനെ അനുകരിച്ചാണ് ശ്രദ്ധേയനായത്. നിരവധി ട്രൂപ്പുകളിലും രാജ്യങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു. മദ്യപാനമാണ് സാഗറിന്റെയും ജീവിതത്തില്‍ വില്ലനായത്. കരള്‍ രോഗം പിടിപെട്ട് മരിച്ചു. ബാംഗഌര്‍ ഡേയ്‌സ്, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ദാരിദ്ര കുടുംബത്തില്‍ നിന്ന് മിമിക്രിയിലേക്കും പിന്നീട് സിനിമയിലേക്കും വന്ന കലാഭവന്‍ സന്തോഷ് 30 വര്‍ഷത്തെ കലാജീവിതത്തിന് ശേഷം 47ാം വയസില്‍ വിടവാങ്ങിയപ്പോഴും ദാരിദ്രം ബാക്കിയായിരുന്നു. ശ്വാശകോശ സംബന്ധമായ അസുഖം ബാധിച്ച സന്തോഷിന്റെ ചികില്‍സയ്ക്ക് പോലും പണം തികഞ്ഞിരുന്നില്ല. സംവിധായകന്‍ വിനയനാണ് അന്ന് സഹായിച്ചത്. രാത്രിയില്‍ ഉറക്കമില്ലാതെ പരിപാടികളില്‍ പങ്കെടുക്കുന്നതും മദ്യപാനവും ഫാസ്റ്റ്ഫുഡ് കഴിക്കുന്നതും വേണ്ടത്ര വ്യായാമം ഇല്ലാത്തതുമാണ് പല മിമിക്രി കലാകാരന്‍മാരുടെയും ജീവിതത്തിന് വിനയാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends