കൂടെ മിമിക്രികളിച്ച് നടന്ന പലരും നായകന്‍മാരായപ്പോള്‍ അബി മിമിക്രിയും ഡബ്ബിംഗുമായി മുന്നേറി...

സിനിമയില്‍ തിളങ്ങാനാകാത്തതില്‍ അബിക്ക് ആദ്യമൊക്കെ പ്രയാസമുണ്ടായിരുന്നു. പിന്നീടത് മാറി. തികഞ്ഞ വിശ്വാസിയായ അബി എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ എന്ന് ആശ്വസിച്ചു. അപ്പോഴും കിട്ടുന്ന വേഷങ്ങളൊക്കെ അഭിനയിച്ചു. ആരുടെയും മുന്നില്‍ റോളിന് വേണ്ടി പോയില്ല. അപ്പോഴും ഒരു സ്വപ്‌നം മനസിലുണ്ടായിരുന്നു. അത് ബാക്കിയാക്കിയാണ് അബി യാത്രയായത്. രണ്ട് പതിറ്റാണ്ടിലേറെയായി സംവിധാന മോഹം മനസില്‍ കൊണ്ടുനടക്കുകയായിരുന്നു. ചുമ്മാ സംവിധായകന്റെ തൊപ്പി അണിയാനും താല്‍പര്യമില്ലായിരുന്നു. നല്ല തിരക്കഥ വേണം, നിര്‍മാതാവ് വേണം. എന്നിട്ട് സിനിമ ചെയ്യണം. അതായിരുന്നു സ്വപ്നം. അതിനുള്ള ശ്രമങ്ങളും നടത്തിവരുകയായിരുന്നു. പ്രത്യേകിച്ച് നാദിര്‍ഷയെ പോലുള്ളവര്‍ സംവിധായകരായപ്പോള്‍.
ഇഷ്ടപ്പെട്ട ഒരു കഥയുമായി ഒരിക്കല്‍ ഒരു നടനെ സമീപിച്ചിരുന്നു. അബി മിമിക്രിക്കാരനായതിനാല്‍ കോമഡി സബ്ജക്ടാണ് അദ്ദേഹം പ്രതീക്ഷിച്ചത്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥയായിരുന്നു. കോമഡിയുമായി വരാന്‍ പറഞ്ഞതോടെ അബി പിന്നാവഴിക്ക് പോയില്ല. കോമഡി കുത്തിനിറയ്ക്കാനൊന്നും പറ്റില്ലെന്ന നിലപാടിലായിരുന്നു അബി. മിമിക്രി പരിപാടികളുമായി മുന്നോട്ട് പോകുമ്പോഴും സിനിമയുടെ കാര്യം മറന്നിരുന്നില്ല. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. അസുഖം ഒന്നും ്പ്രശ്‌നമേയല്ലായിരുന്നു. സിനിമകള്‍ക്ക് ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോകളില്‍ ചെല്ലുമ്പോഴൊക്കെ സിനിമയുടെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് ചോദിച്ച് മനസിലാക്കിയിരുന്നു.
സിനിമയില്‍ ശോഭിക്കാനായില്ലെങ്കിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി. ഏറ്റവും പ്രധാനം അമിതാഭ്ബച്ചന് ശബ്ദം നല്‍കിയതാണ്. മമ്മൂട്ടിയെ അനുകരിച്ചാണ് അബി മിമിക്രി വേദികളില്‍ പോപ്പുലറായത്. രസികന്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഫാനായി അഭിനയിക്കുകയും ചെയ്തു. മാളാ അരവിന്ദന്‍ മരിച്ച ശേഷം അദ്ദേഹം അഭിനയിച്ച ചില സിനിമകള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തത് അബിയായിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രങ്ങള്‍ക്കും ഇണങ്ങും വിധം ശബ്ദം നല്‍കാന്‍ അബിക്ക് അപാരകഴിവായിരുന്നു. ഒരു നടന് വേണ്ട എല്ലാ കഴിവുകളും ഉണ്ടായിട്ടും ആ തലത്തിലേക്ക് എത്താനാകാഞ്ഞ അബി മകന്‍ നായകനായി മലയാളസിനിമയില്‍ മിന്നിത്തിളങ്ങുന്നത് കണ്ടാണ് യാത്രയായത്...
https://www.facebook.com/Malayalivartha



























