ഓപ്പറേഷന്‍ കുബേരയെ പേടിച്ച് ഒരു കുടുംബം ആത്മഹത്യ ചെയ്‌തു… പലിശയ്‌ക്ക് നല്‍കിയ പണം തിരിച്ചു ചോദിച്ചപ്പോള്‍ കുബേരയില്‍ പറയുമെന്നായി

അവസാനം ഓപ്പറേഷന്‍ കുബേരയ്‌ക്കൊരു ആന്റി ക്ലൈമാക്‌സ്. പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ കുബേരയ്‌ക്ക് ആഭ്യന്തര മന്ത്രി രൂപം നല്‍കിയത്. എന്നാല്‍ ആ ഓപ്പറേഷന്‍ കുബേരയെ ഭയന്ന് തൃശൂര്‍ വടകര വാസുപുരത്ത് ഗൃഹനാഥനും ഭാര്യയും മകളും ആത്മഹത്യ ചെയ്‌തു.
വാസുപുരം കുറ്റിപറമ്പില്‍ സുരേഷ്‌ബാബു (46) ഭാര്യ സജില (38) മകള്‍ ദൃശ്യ (15) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മകന്‍ ആദര്‍ശിനെ (16) തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഓപ്പറേഷന്‍ കുബേരയിലൂടെ \\msSmട്ടുക്കുമുള്ള പലിശക്കാര്‍ കുടുങ്ങിയതോടെ പലിശയ്‌ക്ക് കടം വാങ്ങിയവരെല്ലാം മാന്യന്മാരായി. പണമോ പലിശയോ തിരികെ ചോദിച്ചാല്‍ ഓപ്പറേഷന്‍ കുബേരയില്‍ പറയുമെന്നായി. അതേ അവസ്ഥയിലായി പലിശയ്‌ക്ക് കടം കൊടുത്ത ഈ കുടുംബവും.
ഇരിങ്ങാലക്കുട വെള്ളിക്കുളങ്ങര റൂട്ടിലെ സ്വകാര്യ ബസിലെ കണ്ടക്‌ടറാണ് സുരേഷ്‌ബാബു. ഭാര്യ കുമാരി പണം പലിശയ്‌ക്ക് കൊടുത്തിരുന്നു. നാലു രൂപ പലിശയ്‌ക്ക് മറ്റുള്ളവരില്‍ നിന്നും പണം വാങ്ങി 10 രൂപ പലിശയ്‌ക്ക് കൊടുത്തിരുന്നു.
ബ്ലേഡുകാര്‍ക്കെതിരെ പോലീസ് തിരിഞ്ഞതോടെ പണം കടം വാങ്ങിയവരാരും പലിശയോ കടം വാങ്ങിയ പണമോ തിരികെ നല്‍കാന്‍ തയ്യാറായില്ല. ചോദിച്ചാല്‍ കുബേരയില്‍ പറഞ്ഞ് പിടിപ്പിക്കുമെന്നായി. ഇതോടെ കുമാരിയും കുടുംബവും വെട്ടിലായി. നാലു രൂപ പലിശയ്‌ക്ക് കുമാരിക്ക് പണം കടം കൊടുത്തവര്‍ മടക്കിക്കിട്ടാന്‍ ബഹളമായതോടെ വീട്ടില്‍ മന:സമാധാനം പോയി.
നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ വീടും പുരയിടവും വിറ്റ് കടം തീര്‍ക്കാന്‍ തീരുമാനിച്ചു. ഒന്നേകാല്‍ കോടി രൂപയ്‌ക്ക് വീട് വിറ്റ് കടം തീര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ അതും നടന്നില്ല. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളാണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.
കിടപ്പു മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സുരേഷ്‌ബാബുവിനെ കണ്ടെത്തിയത്. നിലത്ത് വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ ഭാര്യയേയും മകളേയും കണ്ടെത്തി. മരിച്ച ദൃശ്യ കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.
സുരേഷ്‌ബാബുവിന്റെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. രാവിലെ ആദര്‍ശിന്റെ ഞരക്കം കേട്ട് ചെന്നു നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha