കാര്‍ത്തികേയന്‍ രാജിവെച്ചാല്‍ ശക്തന്‍ സ്‌പീക്കറാകും; ഗണേഷ് മന്ത്രിയാകും

എന്‍.ശക്തനെ സ്‌പീക്കറാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശം. ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയോട് കാര്‍ത്തികേയനെ മന്ത്രിയാക്കേണ്ടതില്ലെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും സോണിയാഗാന്ധി നിര്‍ദേശിച്ചു. താന്‍ മന്ത്രിയാകാനില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചത് കാര്‍ത്തികേയനാണ്. ഇനി മന്ത്രി ആയാല്‍ ഇത്രയുംക്കാലും താന്‍ ഉണ്ടാക്കിയ ഇമേജ് തകരുമെന്ന് കാര്‍ത്തികേയന്‍ കരുതുന്നു. മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു നല്ല വിഭാഗം തനിക്കെതിരെ പ്രസ്‌താവന ഇറക്കിയതിലും കാര്‍ത്തികേയന്‍ ദു:ഖിതനാണ്.
പതിനെട്ട് മാസത്തേക്ക് താന്‍ മന്ത്രിയാകാനില്ലെന്നാണ് കാര്‍ത്തികേയന്‍ പറയുന്നത്. കാര്‍ത്തികേയനെ മന്ത്രിയാക്കണമെന്നത് അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം അട്ടിമറിക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തി. രമേശ് ചെന്നിത്തലയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. കാര്‍ത്തികേയന്റെ നീക്കങ്ങള്‍ അതിമോഹമായും വ്യാഖ്യാനിക്കപ്പെട്ടു. അതേസമയം ഹൈക്കമാന്റ് പറയുകയാണെങ്കില്‍ കാര്‍ത്തികേയന്‍ മന്ത്രിയാകും.
അനൂബ് ജേക്കബിന്റെ വകുപ്പ് എടുത്ത് കോണ്‍ഗ്രസ് മന്ത്രിക്ക് നല്‍കുന്നതിനുളള എതിര്‍പ്പാണ് ഘടകക്ഷികള്‍ പ്രകടിപ്പിക്കുന്നത്. അനൂബ് ജേക്കബിനെ മന്ത്രിസഭയില്‍ നിന്നും ഒഴുവാക്കുന്നതില്‍ മാണിയും കുഞ്ഞാലിക്കുട്ടിയും, വീരേന്ദ്രകൂമാറും എതിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ന് അനൂപിനെ ഒഴുവാക്കിയാല്‍ നാളെ തങ്ങളെ തൊടാന്‍ ധൈര്യം കാണിക്കുമെന്നും ഘടകക്ഷികള്‍ വിശ്വസിക്കുന്നത്. ആരോപണങ്ങള്‍ അവസാനിച്ചലുടന്‍ ഗണേശിനെ മന്ത്രയാക്കുാമെന്ന് കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും വാക്കുകൊടുത്തിരുന്നു എന്നാണ് സൂചന.
സ്‌പീക്കര്‍ രാജിവയ്‌ക്കുമ്പോള്‍ ഡപ്യൂട്ടിസ്‌പീക്കര്‍ സ്‌പീക്കറാകുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ കാര്‍ത്തികേയന്‍ രാജിവെച്ചിട്ടില്ല. കാര്‍ത്തികേയനോട് രാജിവയ്‌ക്കേണ്ടതില്ലെന്ന് പാര്‍ട്ടി പറയാനുളള സാധ്യതയും തളളി കളയാനാവില്ല. അങ്ങനെയാണെങ്കില്‍ തല്‍ക്കാലം പ്രതിസന്ധി ഒഴിവാകും. അതേസമയം ഗണേശിന് ആവശ്യമുളള ബര്‍ത്ത് എങ്ങനെ അനുവദിക്കുമെന്നതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് ഒരു രൂപവുമില്ല. ഇക്കാര്യത്തില്‍ ജീ.സുകുമാരന്‍നായരെ ഇടപെടുപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയടെ ശ്രമം. ഗണേശിന്റെ ഒഴിവില്‍ രമേശ് മന്ത്രിയായില്ലെങ്കില്‍ തന്റെ ഗ്രൂപ്പില്‍ നിന്നും ഒരാളെ ഒഴിവാക്കുനുളള ധാര്‍മികബാധ്യത രമേശിനുണ്ടെന്ന് സുകുമാരന്‍ നായര്‍ വാദിക്കും. ഇതുതന്നെയാണ് തിരുവഞ്ചൂരിന്റേയും ആഭിപ്രായം. ഗണേശിനെ മന്ത്രിയാക്കണമെന്ന വാശിയിലാണ് ഉമ്മന്‍ചാണ്ടി. ഗണേശ് മികച്ച മന്ത്രിയാണെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അിറയിച്ചിരുന്നു. സ്‌ത്രീവിഷയം ഡല്‍ഹിയില്‍ ഏശാനിടയില്ല. കാരണം ശശീതരൂരിന്റെയും മറ്റും അനുഭവം ഹൈക്കമാന്റിന്റെ മുന്നിലുണ്ട്.
കാര്‍ത്തികേയന്‍ ഒഴിവാകുമ്പോഴും ഗണേശിന് ആവശ്യമുളള സ്‌പേസാണ് ഹൈക്കമാന്റിന്റെ മുന്നിലുളള കീറാമുട്ടി. ഹൈക്കമാന്റും എന്‍.എസ്.എസും ഒത്തുപിടിച്ചാല്‍ ഐ ഗ്രൂപ്പിലുളള ഒരാള്‍ ഒഴിവാകും. എന്‍.എസ്.എസിനെ ഒഴിവാക്കി ഹരിപ്പാട് നിന്നും രമേശിന് ജയിക്കാനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha