ഇന്ന് കര്‍ക്കിടക വാവ് ; പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍ ബലിയര്‍പ്പിക്കുന്നു

മണ്‍മറഞ്ഞ പിതൃക്കള്‍ക്കും പുണ്യാത്മാക്കള്‍ക്കും ആത്മശാന്തിയേകുന്ന കര്‍ക്കടക വാവുബലി ഇന്ന്. കര്‍ക്കടക മാസത്തിലെ അമാവാസി നാള്‍ പിതൃബലിക്കും തര്‍പ്പണത്തിനും ഉചിതമാണെന്നാണ് വിശ്വാസം. പിതൃയജ്ഞത്തെ ദേവസാന്നിധ്യത്താല്‍ സമ്പുഷ്‌ടമാക്കുന്ന ഈ ദിനത്തില്‍ പുത്രപൗത്രാദികള്‍ വ്രതശുദ്ധിയോടെ തര്‍പ്പണം നടത്തും.
പിതൃലോകസ്‌മരണ പുതുക്കിക്കൊണ്ടെത്തുന്ന കര്‍ക്കടക അമാവാസി നാളായ ഇന്ന് പുലര്‍ച്ചെ തന്നെ സ്‌നാനഘട്ടങ്ങളില്‍ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു. എല്ലായിടത്തും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha