എംഎല്‍എഹോസ്‌റ്റല്‍ പിമ്പുകളുടെ താവളമെന്ന് രഹസ്യറിപ്പോര്‍ട്ട്

നിയമസഭാ സാമാജികര്‍ താമസിക്കുന്ന പാളയത്തെ എംഎല്‍എ ഹോസ്‌റ്റല്‍ ഗുണ്ടകളുടെ താവളമാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എംഎല്‍എ ഹോസ്‌റ്റലില്‍ താമസിക്കുന്നവരുടെ പൂര്‍ണ്ണവിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് നീക്കം ആരംഭിച്ചു. സാധാരണ നിയമസഭാംഗങ്ങളുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് എംഎല്‍എ ഹോല്‌റ്റലില്‍ താമസിക്കുന്നത്. വക്കം പുരുഷോത്തമന്‍ സ്‌പീക്കറായിരുന്ന കാലത്ത് എംഎല്‍എ ഹോസ്‌റ്റലില്‍ അനധികൃതമായി താമസിപ്പിച്ചിരുന്നവരെ മുഴുവന്‍ ഒഴിപ്പിച്ചിരുന്നു. ഹോസ്‌റ്റലില്‍ എംഎല്‍എമാരുടെ മുറിയില്‍ എംഎല്‍എയോ അദ്ദേഹത്തിന്റെ സ്‌റ്റാഫോ ഒഴിച്ച് മാറ്റാരും താമസിക്കാന്‍ പാടില്ലന്നായികരുന്നു സ്‌പീക്കറുടെ നിര്‍ദ്ദേശം. എന്നാല്‍ വക്കം സ്‌പീക്കര്‍ സ്ഥാനം ഉപേക്ഷിച്ചതോടെ റൂളിങ്ങുകള്‍ കാറ്റില്‍ പറന്നു. ഹോസ്‌റ്റലില്‍ കള്ളന്‍മാരും കൊള്ളക്കാരും വരെ താമസിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വക്കം ഉഗ്രശാസനം പുറപ്പടുവിച്ചത്.
ഇടതുപക്ഷ ഭരണകാലത്ത് വിവിധ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് എംഎല്‍എ ഹോസ്‌റ്റലില്‍ താമസിച്ചിരുന്നതെങ്കില്‍ യു.ഡി.എഫ് ഭരണം വന്നതോടെ പിമ്പുകളും കൊള്ളപലിശക്കാരും ഹോസ്‌റ്റല്‍ മുറികള്‍ കൈയ്യടക്കി. ഹോസ്‌റ്റലില്‍ ഒരു മുന്‍ എംഎല്‍എ ആയ ശരത് ചന്ദ്രപ്രസാദിന്റെ മുറിയില്‍ താമസിച്ചിരുന്ന അനാശാസ്യപ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനെ കൊച്ചി പോലീസ് പിടികൂടിയതോടെയാണ് ഹോസ്‌റ്റല്‍ നിവാസികളുടെ തനിനിറം പുറം ലോകം അറിഞ്ഞത്. എംഎല്‍എ ഹോസ്‌റ്റലിന് പുറത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയതെങ്കിലും 16 ദിവസമായി ജയചന്ദ്രന്‍ എംഎല്‍എയുടെ മുറിയിലാണ് താമസിച്ചതെന്ന് പോലീസ് പറയുന്നു.
പിടിയിലായ ജയചന്ദ്രന്‍ കോണ്‍ഗ്രസ് നേതാവാണെന്ന് പോലീസ് പറയുന്നു. ജയചന്ദ്രനാണ് നക്ഷത്രവേശ്യകള്‍ക്ക് നേതാക്കളെ പരിചയപ്പെടുത്തി കൊടുത്തിരുന്നത്. നേതാക്കളുമായുള്ള ബന്ധത്തിനു പുറത്താണ് നക്ഷത്രവേശ്യകള്‍ ഇത്രയും കാലം വിലസിയിരുന്നത്. ജയചന്ദ്രന്റെ സഹായത്തോടെയായിരുന്നു തങ്ങളുടെ പ്രവര്‍ത്തനമെന്ന് പിടിയിലായ നക്ഷത്രവനിതകളും സമ്മതിച്ചിട്ടുണ്ട്.
ജയചന്ദ്രനുപുറമേ മറ്റേതെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് നക്ഷത്രവേശ്യകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബ്ലാക്ക് മെയിലിംഗ് സംഘത്തിന്റെ വലയില്‍പ്പെട്ട വ്യവസായിയുടേത് ആത്മഹത്യയായിരുന്നോ എന്നും അന്വേഷണം നടക്കുന്നു. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് എഴുതിചേര്‍ക്കപ്പെട്ട സംഭവം കൊലപാതകമാണെന്ന് നക്ഷത്രവേശ്യകള്‍ മൊഴിനല്‍കിയതോടെയാണ് കേസില്‍ വഴിതിരിവുണ്ടാകുന്നത്.
ഭരണസിരാകേന്ദ്രങ്ങളില്‍ താമസിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ടാമത്തെ സംഭവമാണ് കൊച്ചി ബ്ലാക്ക്‌മെയിലിങ്ങിലൂടെ പുറത്തുവന്നിരിക്കുന്നത്. സരിത ഉള്‍പ്പെട്ട സോളാര്‍ സംഭവമാണ് ആദ്യത്തേത്. അതില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ആരോപണവിധേയരായിരുന്നു. ഏതായാലും വക്കത്തെക്കാള്‍ കര്‍ശനമായി എംഎല്‍എ ഹോസ്‌റ്റല്‍ ശുദ്ധീകരിക്കാനായിരിക്കും കാര്‍ത്തികേയന്റെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha