ജയചന്ദ്രന്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി സൂചന

ഒളിക്യാമറ ദൃശ്യങ്ങളിലൂടെ ബ്ലാക്‌മെയില്‍ ചെയ്‌ത് കോടികള്‍ തട്ടിയെടുത്തെന്ന പരാതിയിന്മേല്‍ അറസ്റ്റിലായ അഞ്ചാം പ്രതി ജയചന്ദ്രന്‍ കൂടുതല്‍ പേരെ ലക്ഷ്യമിട്ടിരുന്നതായി സൂചന. ഇതിനായി കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെയുള്ളവരുടെ പട്ടിക തയാറാക്കി. പ്രമുഖ ജ്വല്ലറി ഉടമ മുതല്‍ രാഷ്‌ട്രീയ നേതാക്കള്‍ വരെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായാണ് പോലീസ് നല്‌കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യംചെയ്യാനും സാധ്യതയുണ്‌ട്.
ബുധനാഴ്‌ച രാത്രിയാണു കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ജയചന്ദ്രനെ അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലാണ് ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മുന്‍ എംഎല്‍എ ശരത്‌ചന്ദ്രപ്രസാദിന്റെ പേരില്‍ എടുത്ത മുറിയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.
പോലീസ് സംഘം എംഎല്‍എ ഹോസ്റ്റലില്‍ എത്തിയെന്ന വിവരമറിഞ്ഞു ജയചന്ദ്രന്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രമുഖരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ചു പെണ്‍കുട്ടികളെ അവര്‍ക്കു കാഴ്‌ചവച്ച്, ഈ രംഗങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയെന്നും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെന്നുമാണ് ഇയാള്‍ക്കെതിരേയുള്ള കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha