എംഎല്‍എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചുതുടങ്ങി

എംഎല്‍എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചുതുടങ്ങി. ഇതിനുള്ള നടപടി നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചു.
ബ്ലാക്‌മെയിലിംഗ് കേസില്‍ അഞ്ചാം പ്രതി ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിച്ചുതാമസിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി മുന്‍ എംഎല്‍എമാരുടെ പേരില്‍ എടുത്തിരുന്ന മുറികള്‍ ഒഴിപ്പിച്ചു.
എംഎല്‍എ ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കുമെന്ന് സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചില മുന്‍ എംഎല്‍എമാര്‍ നേരത്തെതന്നെ മുറിയൊഴിഞ്ഞ് താക്കോല്‍ തിരികെ ഏല്‌പിച്ചിരുന്നു. അനധികൃതമായി കൈവശംവച്ച എല്ലാ മുറികളും തിരിച്ചെടുക്കുമെന്നും വിശദാംശങ്ങള്‍ സ്‌പീക്കര്‍ തന്നെ പറയുമെന്നും നിയമസഭാ സെക്രട്ടറി ശാര്‍ങ്‌ഗധരന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha