ശരത്തും പ്രതിയാകും? നേതാക്കള്‍ ആരൊക്കെ?

കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ശരത്‌ചന്ദ്രപ്രസാദ് പ്രതിയായേക്കും. മൂഖ്യപ്രതി ജയചന്ദ്രനെ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലായിരിക്കും അന്വേഷണം. അതേസമയം ജയചന്ദ്രനുമായി ശരത്തിന്റെ അടുപ്പം കൂടുതല്‍ വ്യക്തമായാല്‍ ശരത്തിനെതിരെയുള്ള കുരുക്ക് മുറുകും. എം എല്‍ എ ഹോസ്റ്റലിലെ നാല്‍പ്പത്തി ഏഴാം നമ്പര്‍ മുറിയിലാണ് ശരത് വല്ലപ്പോഴും താമസിക്കുന്നത്. മുന്‍ എം എല്‍ എ ആയ ശരത്‌ചന്ദ്രപ്രസാദ് തന്റെ മുറി സുനില്‍ കൊട്ടാരക്കരക്ക് നല്‍കിയെന്നാണ് ജയചന്ദ്രനെ അറസ്റ്റ് ചെയ്‌ത ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സുനില്‍ കോട്ടാരക്കര കായംകുളത്ത് പോയി മടങ്ങിവന്നപ്പോള്‍ ശരത്തിന്റെ മുറിയില്‍ ജയചന്ദ്രനുണ്ടായിരുന്നുവെന്ന് സുനിലിന്റെ പിതാവ് മാതൃഭൂമി വാര്‍ത്തയോട് പ്രതികരിച്ചു. സുനിലിന് ജയചന്ദ്രനെ അറിയില്ലെന്നും ശരത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയചന്ദ്രന്‍ മുറിയിലെത്തിയതെന്നും പിതാവ് വെളിപ്പെടുത്തി. തന്റെ മകനെ കേസില്‍ കുരുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നു.
തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗുണ്ടകളും അനാശാസ്യ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ശക്തമാണ്. ചില്ലറ ഗുണ്ടാപണികള്‍ നടത്തുന്നവരില്‍ പലരും തിരുവന്തപുരത്തെ രണ്ടാംനിര കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നവരുമാണ്. ഇതു സംബന്ധിച്ച് നേരത്തെ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ശരത്‌ചന്ദ്രപ്രസാദിന് കൊച്ചി കേസിലെ പ്രതി ജയചന്ദ്രന് നേരത്തെ ബന്ധമുണ്ടെന്ന് ചിലമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശരത്തിന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ തേടിപ്പോയ പോലീസിന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതായി അറിയുന്നു. കേസിലെ പരാതിക്കാരനായ സജികുമാറിന്റെ സുഹൃത്തിന്റെ ആത്മഹത്യയെ കുറിച്ചും പോലീസ് അന്വേഷിക്കുന്നു. രവീന്ദ്രന്‍ ആത്മഹത്യ ചെയ്‌തതല്ലെന്നും കൊലപാതകമാണെന്നും വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. രവീന്ദ്രന്‍ ആത്മഹത്യ ചെയ്‌തതല്ലെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് നീങ്ങുന്നത്.
ചില പ്രമുഖ നേതാക്കളെ അനാശ്യത്തില്‍ പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ താന്‍ ആലോചിച്ചിരുന്നതായി ജയചന്ദ്രന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത് ഏതൊക്കെ നേതാക്കളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശരചന്ദ്ര പ്രസാദുമായുള്ള ജയചന്ദ്രന്റെ ബന്ധം വിവാദമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. രാഷ്‌ട്രീയ എതിരാളികളെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നു. ഫലത്തില്‍ വിവാദങ്ങളെല്ലാം തിരിയുന്നത് ശരചന്ദ്രപ്രസാദിന് നേരെയാണ്. രാഷ്‌ട്രീയ വനവാസം അനുഭവിക്കുന്ന ശരതിന് പുതിയ വെളിപ്പെടുത്തല്‍ വലിയ തിരിച്ചടിക്ക് കാരണമായേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha