തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങുന്ന സുരേഷ് ഗോപിക്ക് ശനിദശ, മുന്നാഴ്ച തികയുമ്പോൾ അറസ്റ്റ് ഉണ്ടായേക്കും...

പുതുച്ചേരിയിൽ വ്യാജ മേൽവിലാസത്തിൽ കാർ രജിസ്റ്റർ ചെയ്ത കേസിൽ നടൻ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മുന്നാഴ്ചത്തേക്ക് തടഞ്ഞെങ്കിലും അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് അന്വേഷണ സംഘം മുമ്പാകെ സുരേഷ് ഗോപി ഹാജരായത്. ഐ.ജി, എസ്.ശ്രീജിത്താണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.
ബിജെപി എം പിയായ സുരേഷ് ഗോപിയെ താറടിക്കുകയാണ് ഉദ്ദേശ്യം. ഫഹദ് ഫാസിലും അമലാ പോളിനും ഇതേ ഗതിയാണ് വരാൻ പോകുന്നതെങ്കിലും സുരേഷ് ഗോപിയെ പിടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാരണം അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ ഇറക്കാനാണ് ബി ജെ പിയുടെ നീക്കം. എംപിയായ ശേഷമാണ് അദ്ദേഹം രണ്ട് ഓഡി കാറുകൾ വാങ്ങിയത്. ഇത് പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തത്. 30 ലക്ഷം രൂപ അദ്ദേഹം ഇത്തരത്തിൽ നികുതി വെട്ടിച്ചു.
2010ലാണ് സുരേഷ് ഗോപി ഒരു വാഹനം വാങ്ങിയത്. 2014ലെ വാടകചീട്ടാണ് ഹാജരാക്കിയത്. വഞ്ചനാകുറ്റവും വ്യാജ രേഖ ചമയ്ക്കലുമാണ് സുരേഷ് ഗോപിക്കെതിരെ ചാർജ് ചെയ്തത്. സുരേഷ് ഗോപിയുടെ മൊഴിയിലും രേഖകളിലും പൊരുത്തക്കേടുണ്ട്. ക്രൈംബ്രാഞ്ച് കേസ് എടുത്തതോടെ ഒരു കാർ പുതുച്ചേരിയിലെ വീട്ടിൽ സ്ഥിരമായി ഇട്ടിരിക്കുകയാണ്. അതിനു മുമ്പ് കാർ സ്ഥിരമായി തിരുവനന്തപുരത്ത് ഓടുകയായിരുന്നു.
ഫഹദിനും അമലാ പോളിനുമെതിരെ കേസെടുത്ത് മറ്റ് നിയമനടപടികൾ സ്വീകരിക്കാൻ തന്നെയാണ് പോലീസിന്റെ നീക്കം. ഇവർക്കെതിരെയും വഞ്ചനാക്കുറ്റം തന്നെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചനാക്കുറ്റവും വ്യാജ രേഖ ചമയ്ക്കലും ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്. അതു കൊണ്ട് തന്നെ നിയമപരമായ ട്രയലിന് ഇവർ വിധേയരായേ തീരൂ.
പുതുച്ചേരിയിൽ സ്വന്തമായി കൃഷിയിടയുണ്ടെന്നും അവിടെത്തെ ആവശ്യത്തിനു വേണ്ടിയാണ് കാർ രജിസ്റ്റർ ചെയ്തതെന്നും സുരേഷ് ഗോപി പറയുന്നു. ഇതിൽ വാസ്തവമില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്താൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഇരുളടയും. അതോടെ തിരുവനന്തപുരത്ത് മത്സരിക്കാമെന്ന മോഹം അസ്ഥാനത്താകും. സി പി എമ്മിനു വേണ്ടത് അതാണ്. അതിനാൽ താരത്തിനെതിരായ നടപടി മൂപ്പിക്കും. സുരേഷ് ഗോപിക്കെതിരായ നടപടി മനപൂർവമല്ലെന്ന് വരുത്താനായി ഫഹദ് ഫാസിനും അമലാ പോളിനുമെതിരെ നടപടി കർശനമാക്കും. അതേ സമയം സുരേഷ് ഗോപിയെ വെള്ളത്തിലാക്കും.
അതിനിടെ പുതുച്ചേരി രജിസ്ട്രേഷനുള്ള 25 വാഹന ഉടമകൾക്കെതിരെ സർക്കാർ നടപടി ആരംഭിച്ചു കഴിഞ്ഞു. അവർക്കെതിരായ നടപടിയും സുരേഷ് ഗോപിക്കെതിരായ നടപടി ശക്തമാക്കും.
https://www.facebook.com/Malayalivartha


























