Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയിലാണ് രണ്ട് പേരും, പെണ്‍കുട്ടിക്ക് മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നിഷേധിച്ചു, കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍

22 DECEMBER 2017 12:33 PM IST
മലയാളി വാര്‍ത്ത

കലാമല്‍സരങ്ങള്‍ക്കിടെ വിജയിച്ച വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ആലിംഗനം ചെയ്തതിന് ഇരുവരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവം ബി.ബി.സിയില്‍ വലിയ വാര്‍ത്തയായി. തിരുവനന്തപുരം മുക്കോല സെന്റ്‌തോമസ് സ്‌കൂളില്‍ നടന്ന സംഭവം സാംസ്‌കാരി കേരളത്തിന് വലിയ നാണക്കേടായി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പാട്ട് പാടിയത് അഭിനന്ദിക്കാനാണ് സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥി ആലിംഗനം ചെയ്തത്. ഒന്നോ രണ്ടോ മിനിറ്റ് നീണ്ട് നിന്ന ഈ സ്‌നേഹപ്രകടനം അധ്യാപകരെ ചൊടിപ്പിച്ചു. സ്‌കൂള്‍മാനേജ്‌മെന്റ് സദാചാരത്തിന്റെ വാളോങ്ങി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മുന്നില്‍ വെച്ച് നടത്തിയ ആലിംഗനത്തിനെതിരെ ഒരു അധ്യാപികയാണ് പ്രിന്‍സിപ്പലിനെ സമീപിച്ചത്. ഇതോടെയാണ് പ്രശ്‌നം വഷളായതെന്ന് പെണ്‍കുട്ടി ബി.ബി.സിയോട് വ്യക്തമാക്കി. 

സംഭവം നടന്നതിന്റെ അടുത്ത ദിവസം ജൂലൈ 22ന് രണ്ട് പേരെയും സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. നാല് മാസങ്ങള്‍ക്ക് ശേഷം നവംബര്‍ 22ന് ആണ്‍കുട്ടിയെ പുറത്താക്കി. മാപ്പ് പറയാന്‍ വിദ്യാര്‍ത്ഥിക്ക് അവസരം നല്‍കിയെന്നും എന്നാല്‍ അയാളോ മാതാപിതാക്കളോ ഖേദം പ്രകടിപ്പിച്ചില്ലെന്നും പ്രിന്‍സിപ്പല്‍ ടി. ജോസഫ് ബി.ബി.സിയോട് പ്രതിരിച്ചിട്ടുണ്ട്. സംഭവം നടന്ന ശേഷം താന്‍ മാപ്പ് പറഞ്ഞെന്ന് വിദ്യാര്‍ത്ഥി പറയുന്നു. 
ഇതിന് ശേഷം പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ല. ടി.സി വാങ്ങിപ്പോയെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ദുബയില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ജൂണിലാണ് സെന്റ്‌തോമസ് സ്‌കൂളില്‍ ചേര്‍ന്നത്. 

മറ്റ് സ്‌കൂളില്‍ ചേരാന്‍ തക്കവിധമുള്ള രേഖകള്‍ സെന്റ്‌തോമസ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മുന്നില്‍ വെച്ച് മാന്യതയും ധാര്‍മികതയും അച്ചടക്കവും ഇല്ലാത്ത പെരുമാറ്റമാണ് രണ്ട് വിദ്യാര്‍ത്ഥികളുടെയും ഭാഗത്ത് നിന്നുണ്ടായതെന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച, സ്‌കൂള്‍ അച്ചടക്ക സമതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പേരുടെയും ബ്‌ളോഗിലും ഇന്‍സ്റ്റഗ്രാമിലും ആലിംഗനം ചെയ്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്‌തെന്നും അതില്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകുന്നത് വ്യക്തമാണെന്നും അശ്ലീല ഫോട്ടോയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വളരെ സ്വകാര്യതയുള്ളതാണെന്നും അത് സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാകൂ എന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി വ്യക്തമാക്കി. സ്‌കൂള്‍ അച്ചടക്ക സമിതി പറയുന്നത് പോലെ ഫോട്ടോകളില്‍ യാതൊരു അശ്ലീലവും ഇല്ലെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. ഇസ്റ്റഗ്രാമിലെ ഫോട്ടോകളുടെ കോപ്പികളുമായി എത്തിയ അച്ചടക്ക സമിതി അംഗങ്ങള്‍ തന്നെയും മാതാപിതാക്കളെയും അധിക്ഷേപിച്ച് സംസാരിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. അധികൃതരില്‍ ഒരാള്‍ തന്നെ അഭിസാരികയെന്ന് വിളിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. അധികൃതരുടെ നിലപാട് കാരണം രണ്ട് പേര്‍ക്കും നാല് മാസത്തെ പഠനമാണ് നഷ്ടമായത്. 



കോടതിയില്‍ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. മകനെ പുറത്താക്കിയ ശേഷം താന്‍ ജോലിക്ക് പോയിട്ടില്ലെന്നും അവന് പിന്തുണയുമായി വീട്ടില്‍ കഴിയുകയാണെന്നും പറഞ്ഞു. സ്‌കൂള്‍ അധികൃതരാരും തന്റെ മകന്റെയോ, പെണ്‍കുട്ടിയുടെയോ ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്നവരല്ല. പക്ഷെ, അവര്‍ എങ്ങനെയോ ഫോട്ടോസ് എടുത്ത് കോടതിയില്‍ ഹാജരാക്കി. അവര്‍ എന്തിനാണ് കുട്ടികളുടെ സ്വകാര്യതയില്‍ ഇടപെടുന്നതെന്ന് മനസിലാകുന്നില്ലെന്നും പിതാവ് പറഞ്ഞു.

ആണ്‍കുട്ടിക്ക് മറ്റൊരു സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ സി.ബി.എസ്.സി ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ജനുവരി മൂന്നിന് സ്‌കൂളില്‍ ഹാജരാകാന്‍ കുട്ടിക്ക് കത്തയച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. കോടതിയില്‍ പോകന്നത് സംബന്ധിച്ച് മാതാപാതാക്കള്‍ തീരുമാനം എടുത്തിട്ടില്ല. സെന്റ്‌തോമസ് സ്‌കൂളില്‍ ഇനി പഠനം തുടരില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. വാര്‍ഷിക പരീക്ഷ എഴുതാന്‍ അധികൃതര്‍ സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. നല്ല അന്തരീക്ഷമുള്ള, മാന്യമായി പെരുമാറുന്ന അധ്യാപകരുള്ള സ്‌കൂളില്‍ പഠിക്കാനാണ് ആഗ്രഹമെന്നും മറ്റൊരു സ്‌കൂളില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും ഈ പ്രശ്‌നം കാരണം അവര്‍ തടഞ്ഞെന്നും പഠിക്കാനുള്ള അവകാശവും സ്വകാര്യതയും സെന്റ് തോമസ് സ്‌കൂള്‍ അധികൃതര്‍ ഇല്ലാതാക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (30 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (44 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (55 minutes ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends