നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ വീഡിയോ വിദേശത്ത് ലീക്കായെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് പുറകെ അന്വേഷണ സംഘം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ വീഡിയോ വിദേശത്ത് ലീക്കായതായി സന്ദേശങ്ങൾ പ്രചരിക്കുന്നു. വീഡിയോയ്ക്ക് പിന്നാലെ മാസങ്ങളായി അന്വേഷണം നടത്തുന്ന പോലീസിനെ ഞെട്ടിച്ചാണ് ഇപ്പോള്‍ ഈ വിവരം പുറത്ത് വരുന്നത്.
ദിലീപിനെതിരായ സഹപ്രവര്‍ത്തകരുടെ മൊഴിപകര്‍പ്പുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിന് തൊട്ടുപുറകെ ഇത്തരത്തിലൊരു സന്ദേശം പ്രചരിപ്പിക്കുന്നത് കേസ് അട്ടിമറിയ്ക്കുന്നതിനുവേണ്ടിയുള്ള ബോധപൂര്‍വ്വമായ ഗൂഢാലോചനയാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
പ്രതികള്‍ക്കെതിരായ സുപ്രധാന മൊഴി മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ കോടതിയും പ്രോസിക്യൂഷനും ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു. പോലീസിന് നല്‍കിയ മൊഴി നിര്‍ണ്ണായകമാണെങ്കിലും ഇത് തന്നെ കോടതിയില്‍ ആവര്‍ത്തിച്ചാല്‍ മാത്രമാണ് കോടതിയില്‍ നിലനില്‍ക്കുക. ആ സാഹചര്യത്തില്‍ മൊഴി അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പകര്‍പ്പുകള്‍ പുറത്തായതെന്നും പോലീസ് സംശയിക്കുന്നു.
അതേ സമയം കഴിഞ്ഞ ദിവസങ്ങളിലെ ചില പ്രവാസി വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് നടിയുടെ വീഡിയോ ചിത്രങ്ങള്‍ ലീക്കായതായി പ്രചരണമുണ്ടായത്. കുറ്റസമ്മത മൊഴി നല്‍കിയ പള്‍സര്‍ സുനിയെ കൂടുതല്‍ കുടുക്കിലാക്കാന്‍ ഈ വീഡിയോ പുറത്താകുന്നതോടെ കഴിയും.
മറ്റ് വമ്പന്‍ സ്രാവുകള്‍ക്ക് കേസില്‍ നിന്ന് പുറത്താവുകയും പള്‍സര്‍ സുനിയെ കേസില്‍ തളച്ചിടുകയും ചെയ്യാന്‍ ഇത് വഴി കഴിയുമെന്ന് പോലീസും ആശങ്കപ്പെടുന്നു. നേരത്തെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനത്തിനായി പ്രദര്‍ശിപ്പിച്ചതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയ്ത്.
നടിയെ ആക്രമിച്ച വീഡിയോ വിദേശത്തേയ്ക്ക് കടത്തിയതായി നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വീഡിയോ പുറത്ത് വിടുമെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് സോഷ്യല്‍ മീഡിയ വഴി വീഡിയോ പുറത്ത് വിട്ടാല്‍ പ്രതികളെ കണ്ടെത്താനും പോലീസിന് പാടുപെടേണ്ടിവരും.
https://www.facebook.com/Malayalivartha


























