10 മാസം കൊണ്ട് 150തോളം പാമ്പുകളെയാണ് രാജി വലയിലാക്കിയത്; അതില്‍ 120 മൂര്‍ഖനുണ്ട്, രാജവെമ്പാലയെ പിടിക്കണമെന്നാണ് ആഗ്രഹം

പിക്കപ്പ് ഓടിച്ചാണ് പാലോട് സ്വദേശിയായ രാജിയെന്ന വീട്ടമ്മ ജീവിക്കുന്നത്. കുട്ടിക്കാലംമുതലേ പാമ്പുകളോട് ഇഷ്ടമുള്ള രാജി പാമ്പുപിടുത്തക്കാരിയാകുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. അടുത്തവീട്ടില്‍ കയറി പാമ്പിനെ രാജി പിടികൂടി വനംവകുപ്പിന് കൈമാറി. അതോടെ പ്രദേശത്തെവിടെയെങ്കിലും പാമ്പ് കയറിയാല്‍ നാട്ടുകാര്‍ രാജിയെ വിളിക്കും. തന്റെ ബുള്ളറ്റില്‍ രാജി അവിടെ പറന്നെത്തും. വനത്തോട് അടുത്തുള്ള പ്രദേശമായതിനാല്‍ മിക്കവീടുകളിലും പാമ്പ് ശല്യമുണ്ട്. ആദ്യമൊക്കെ രാജി പാമ്പിനെ പിടിക്കാന്‍ എത്തിയപ്പോള്‍ എന്തോ പോലെ തോന്നിയിരുന്നെന്ന് നാട്ടുകാരായ സ്ത്രികള്‍ പറഞ്ഞു. എന്നിലിപ്പോ രാജി വലിയ ആശ്വാസമാണ്.
രാജി പാമ്പിനെ പിടിക്കുന്നത് വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഇപ്പോഴത് മാറി. നാട്ടുകാര്‍ക്ക് സഹായമാണല്ലോ എന്നാണ് വീട്ടുകാര്‍ പറയുന്നത്. 10 മാസം കൊണ്ട് 150തോളം പാമ്പുകളെയാണ് ഈ യുവതി പിടികൂടിയത്. അതില്‍ 120 മുര്‍ഖനുകളുണ്ട്. രാജവെമ്പാല ഒഴികെയുള്ള എല്ലാത്തരം പാമ്പുകളെയും വലയിലാക്കി. പാമ്പിനെ പിടികൂടുന്നതിന് പ്രതിഫലം വാങ്ങാറില്ല എന്ന പ്രത്യേകതയുമുണ്ട്. ആരെങ്കിലും പണം നല്‍കിയാല്‍ പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കും. സ്ത്രീകള്‍ ഈ മേഖലയില്‍ വരുന്നത് പുരുഷന്‍മാര്‍ക്ക് പോലും പ്രചോദനമാണെന്ന് പാലോട് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു.

തുടക്കത്തില്‍ പാമ്പിനെ പിടികൂടുമ്പോള്‍ പലരും കളിയാക്കുമായിരുന്നു. ചിലര്‍ പാമ്പ് രാജിയെന്ന് വിളിക്കും. ്അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നും സന്തോഷം മാത്രമേ ഉള്ളെന്നും രാജി പറയുന്നു. രാജി പാമ്പിനെ പിടിക്കാനെത്തുമ്പോള്‍ വീഡിയോ എടുക്കാനും കൂടെ നിന്ന് സെല്‍ഫിയെടുക്കാനും വലിയ തിരക്കാണ്.
https://www.facebook.com/Malayalivartha


























