സംസ്ഥാന ബജറ്റ് ഏറ്റവും പ്രാധാന്യം നല്‍കിയത് ഓഖിക്കു തന്നെ

പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ബഡ്ജറ്റ് ധനമന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. സാമ്പത്തിക അച്ചടക്കങ്ങള്‍ പാലിക്കുന്നതിനുള്ള നയങ്ങള്‍ ബഡ്ജറ്റിലുണ്ടാവും കര്‍ശനമായി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു .
നിലവില്‍ സാമ്പത്തിക ഘടനാകമ്മി 26448.35 കോടിയാണ്. ഇത് സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.04 ശതമാനമാണ്. സാമ്പത്തിക ഉത്തരവാദിത്വ നിയമം അനുസരിച്ച് ജി.എസ്.ഡി.പി.യുടെ ഒരുശതമാനത്തില്‍ താഴെയായിരിക്കണം ഘടനാകമ്മി. 201819 ല്‍ ഇത് 3.51 ശതമാനമാക്കണം. പൊതുകടം അനിയന്ത്രിതമായി കൂടുന്നതു നിയന്ത്രിക്കണം.
സംസ്ഥാനത്തെ തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ് ധനമന്ത്രി ഡോ.തോമസ് ഐസക് പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റ് വിതച്ച വിഷമതകള്‍ക്കിടയിലും കേരളം തകരാതെ പിടിച്ചു നിന്നുവെന്നും മന്ത്രി പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ബഡ്ജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു മന്ത്രി .
ജി.എസ്.ടുയും നോട്ട് നിരോധനവും സമ്പദ് ഘടനയെ തളര്‍ത്തി
ബജറ്റ് അവതരണത്തിനിടെ സുഗതകുമാരിയുടെ കവിതയും സാറാ ജോസഫിന്റെ നോവലും പരാമര്‍ശിച്ചു
എല്ലാ തീരദേശ സ്‌കൂളുകളും നവീകരണപട്ടികയില്‍
തീരദേശത്തെ വികസന പദ്ധതികള്‍ക്ക് ഡി.പി.ആര്‍ തയാറാക്കാന്‍ 10 കോടി രൂപ
സ്ത്രീ സമൂഹത്തിന് പൂര്‍ണ പിന്തുണയെന്ന് ധനമന്ത്രി
തുറമുഖ വികസനത്തിന് 584 കോടി
തീരദേശത്ത് 250 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളെയും സ്‌കൂള്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തും
തീരദേശത്തെ സ്‌കൂളുകള്‍ക്ക് പദ്ധതി
50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ 50 കോടി
മത്സ്യബന്ധന മേഖലക്ക് 600 കോടിയുടെ പാക്കേജ്
https://www.facebook.com/Malayalivartha