സുബൈദയെ കൊലപ്പെടുത്തിയത് കാസര്‍ഗോഡ് പടല്‍സ്വദേശിയടക്കം നാലംഗ സംഘം; ബ്രൗണ്‍ ഷുഗറും കഞ്ചാവും ഉപയോഗിക്കുന്ന സംഘം ഒത്തു കൂടിയതോടെ സുബൈദയെ കൊന്നൊടുക്കിയത് ആറരപ്പവനുവേണ്ടി...

കാസര്‍കോഡിനെ നടുക്കിയ പെരിയ ആയമ്പാറയിൽ താഴത്ത് പളളം വീട്ടിൽ സുബൈദയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കാസര്‍ഗോഡ് പടല്‍സ്വദേശിയടക്കം നാലംഗ സംഘമാണെന്ന് കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ദാമോധരനും സംഘവും തിരിച്ചറിഞ്ഞു.
പടലിലെ അസീസ്(21), സുള്ള അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (38) എന്നിവര്‍ പോലീസ് കസ്റ്റ്ഡിയിലാണ്. മാന്യ കുഞ്ചാര്‍ സ്വദേശികള്‍ ഒളിവില്‍ പോയതായാണ് വിവരം. കവര്‍ന്ന ആറരപ്പവന്‍ സ്വര്‍ണാഭരണം പോലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ ഐ.ജി കാസര്‍ഗോട്ടെത്തി അറസ്റ്റ് വിവരം പുറത്ത് വിടും.
ജനുവരി 19 നാണ് പെരിയ ആയമ്പാറയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുബൈദയെ കൈ കാലുകൾ ബന്ധിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.സുബദയുമായി പരിചയമുളളവർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന സംശയമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. ഇവിടെ മേശപ്പുറത്ത് രണ്ട് ഗ്ലാസുകളിലായി നാരങ്ങാവെളളം കലക്കി വച്ചതിന്റെ ഡിഎൻഎ പരിശോധനയാണ് പ്രതികളെ കുടുക്കിയത്.വീട്ടിനകത്ത് നിന്ന് ലഭിച്ച അടിവസ്ത്രം സുബൈദയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
65കാരിയായ സുബൈദയ്ക്ക് പ്രതികളെ നേരിട്ട് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് വീട്ടിലെത്തിയത്. സുബൈദയുടെ ശരീരത്തിലുണ്ടായിരുന്ന ആറരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. പോലീസ് സംഘം ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ അന്വേഷണത്തിനിടയിൽ ഇന്നലെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കര്‍ണ്ണാടക സ്വദേശിയായ അസീസിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്. അന്വേഷണത്തിനിടയിൽ പടലിലെ അസീസും പോലീസ് വലയിലായി. ഇവരുടെ അറസ്റ്റ് മണത്തറിഞ്ഞ മറ്റു രണ്ട് പേര്‍ കടന്നു കളഞ്ഞു. ഒളിവില്‍ പോയ ഇരുവരും ആദ്യമായാണ് കേസില്‍ ഉള്‍പ്പെടുന്നത്.
കേസിലെ മുഖ്യപ്രതി അസീസ് സ്വര്‍ണത്തിനായി ബന്ധുവിനെ കൊന്ന കേസിലും പ്രതി 2011ല്‍ പൂഞ്ചാര്‍കട്ട തണ്ണീര്‍പന്ത ഗ്രാമത്തിലെ ഖദീജുമ്മയെ(35) കഴുത്ത് ഞെരിച്ച് കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ്.
അസീസിന്റെ രണ്ട് സഹോദരിമാരും കേസില്‍ പ്രതിയാണ്. ഒരു സഹോദരിയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ഖദീജുമ്മയാണ് കൊല്ലപ്പെട്ടത്. പിന്നീട് കാസര്‍ഗോട്ടേക്ക് താമസം മാറിയ അസീസ് കോണ്‍ക്രീറ്റ് പണിക്കാരനായും മറ്റും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. ബ്രൗണ്‍ ഷുഗറും കഞ്ചാവും ഉപയോഗിക്കുന്ന സംഘം ഒത്തു കൂടിയതോടെ പണത്തിനായി കവര്‍ച്ചക്ക് പദ്ധതിയിടുകയായിരുന്നു.
https://www.facebook.com/Malayalivartha