ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തി; നികുതി വിഹിതം വൈകുന്നു

കേന്ദ്രജറ്റിനെതിരെ സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിനുള്ള ജി.എസ്.ടി നികുതി കേന്ദ്രം ഏറെ വൈകിയാണ് നല്‍കുന്നത്. ഇത് സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. കേന്ദ്ര് ബജറ്റില്‍ പ്രഖ്യാപിച്ച ആരോഗ്യപദ്ധതി സംസ്ഥാനത്തിന് തിരിച്ചടിയാണ്. ഇതോടെ ആര്‍.എസ്.ബി.വൈയിലെ പല ഗുണഭോക്താക്കളും പുറത്താകും. അവരുടെ ബാധ്യത എന്ത് വിലകൊടുത്തും സര്‍ക്കാര്‍ ഏറ്റെടുത്ത് നിലനിര്‍ത്തുമെന്നും ഐസക് വ്യക്തമാക്കി
ജിഎസ്ടി വരുമ്പോള്‍ കേരളത്തിന്റെ നികുതി 2025 ശതമാനം കണ്ട് ഉയരും എന്ന പ്രതീക്ഷ പാളി. സംസ്ഥാനങ്ങളോട് കടുത്ത സാമ്പത്തിക അച്ചടക്കം തേടുന്ന കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പുലര്‍ത്താത്തത് വിരോധാഭാസമെന്നും ധനമന്ത്രി. കിഫ്ബിയ്ക്ക് 3,000 കോടിയുടെ ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് ഉടന്‍. കിഫ്ബിയ്ക്ക് ക്രിസില്‍, ഇക്ര എന്നീ റേറ്റിംഗ് ഏജന്‍സികളുടെ എ പ്ലസ് ഗ്രേഡ് . 31. ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട്, റവന്യു ബോണ്ട്, ലാന്റ് ബോണ്ട് തുടങ്ങി വിവിധതരം ബോണ്ടുകള്‍ ഉപയോഗപ്പെടുത്തി കിഫ്ബിയ്ക്ക് അഭ്യന്തര കമ്പോളത്തില്‍ നിന്ന് വിഭവസമാഹരണത്തിന് അവസരമൊരുക്കും.
അഞ്ചുവര്‍ഷമായി കേരളത്തില്‍ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നും ധനമന്ത്രി.വലിയതോതില്‍ ഐജിഎസ്ടി ചോര്‍ച്ച സംഭവിക്കുന്നുവെന്നത് വാസ്തവം. ഇത് തടയുന്നതിനായി ഇ-ഡിക്ലറേഷന്‍ സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രനിലപാട് അതിനെതിരായെന്ന് ധനമന്ത്രി. പിരിച്ച നികുതിയില്‍ വിതരണം ചെയ്യാതെ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്നത് 1.35 ലക്ഷം കോടി. ഈ പണം കിട്ടാത്തതിന്റെ തിരിച്ചടിയേല്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കെന്നും ധനമന്ത്രി. പെട്രോളിനുമേലുള്ള വില്‍പന നികുതിയിലും രജിസ്‌ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വളര്‍ച്ച മന്ദഗതിയില്‍.
ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്ന് വിമര്‍ശനം. ഇത് നികുതിപിരിവിനെ ബാധിച്ചു. കേന്ദ്രം ഈ നികുതിപിരിവിന്റെ വിഹിതം യഥാസമയം കൈമാറുന്നില്ല. ജിഎസ്ടിയുടെ നേട്ടം കോര്‍പറേറ്റുകള്‍ക്ക്. ആകെ റവന്യ വരുമാനത്തിന്റെ വളര്‍ച്ച 7.7 ശതമാനം മാത്രമെന്നും ഐസക്. നവംബര്‍ വരെയുള്ള നികുതിപിരിവിലും ഇടിവ്. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമാകാത്തതാണ് കാരണം. ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെന്നും ധനമന്ത്രി. ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി. ജിഎസ്ടി വന്നതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ജീവമായി.
https://www.facebook.com/Malayalivartha