അതിരപ്പള്ളിയിൽ നാലുവയസുകാരനെ വീട്ടിൽനിന്നും പുലി കടിച്ചു കൊണ്ടുപോയ സംഭവം; കുട്ടിയുടെ മൃതദേഹം കണ്ടെത്തി

അതിരപ്പള്ളി വാല്‍പാറയില്‍ നാലുവയസുകാരനെ പുലി കടിച്ചു കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വാല്‍പാറ നടുമല എസ്റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെയാണ് ഇന്നലെ വൈകുന്നേരം ആറോടെ പുലി കടിച്ചു കൊണ്ടുപോയത്. കുട്ടി വീടിന്റെ അടുക്കള വാതിലില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് പുലിയുടെ ആക്രമണമുണ്ടായത്. അമ്മയുടെ ബഹളം കേട്ട നാട്ടുകാര്‍ ആയുധമായെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാത്രി 8.30 ഒാടെയാണ് തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ അകലെ കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന് കണ്ടെത്തിയത്. ശരീരം മറ്റൊരു ഭാഗത്തുനിന്നാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha